

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വരും. എന്തൊക്ക തരത്തിലുള്ള നിയന്ത്രണങ്ങളാണെന്ന് സംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങും. രാത്രി ഒൻപത് മണിക്ക് ശേഷം ഏതൊക്കെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാമെന്നത് ഉത്തരവിൽ പരാമർശിക്കും.
പൊതു ചടങ്ങുകളുടെ സമയം രണ്ട് മണിക്കൂർ ആക്കി ചുരുക്കി. ഹോട്ടലുകളടക്കമുള്ള കടകൾ രാത്രി ഒൻപത് മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ അൻപത് ശതമാനം പേർക്ക് പ്രവേശനം പരിമിതപ്പെടുത്തും. ബസുകളിൽ നിന്ന് യാത്ര അനുവദിക്കില്ല.
അതേസമയം പൊതുചടങ്ങുകളിലെ പങ്കാളിത്തതിലെ നിയന്ത്രണങ്ങളിലും മറ്റു വ്യവസ്ഥകളിലും ഇളവുണ്ടായേക്കില്ല. തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുക എന്നതിന് പകരം ജനങ്ങളുടെ സഹകരണം കൂടി പ്രതീക്ഷിച്ചു കൊണ്ടാണ് ഇടവേളക്ക് ശേഷം വീണ്ടും നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടക്കുന്നത്. വാക്സിനേഷനുകൾ കൂട്ടുന്നതിനും സർക്കാർ നടപടികൾ വിപുലമാക്കും.
സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമാകുമ്പോൾ ഐസിയു കിടക്കകളും വെൻറിലേറ്ററുകളും മതിയാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. ആശുപത്രികളിലെ സൗകര്യ കുറവ് കൂടി പരിഗണിച്ച് അടിയന്തരമല്ലാത്ത കോവിഡ് ഇതര രോഗികൾ ആശുപത്രികളിലേക്ക് വരേണ്ടതില്ലെന്ന നിർദേശം സർക്കാർ നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates