'തനിക്കെതിരെ വ്യാജപ്രചാരണം നടത്തി'; പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ വിജയം റദ്ദാക്കണം, സിപിഎം സ്ഥാനാർഥി ഹൈക്കോടതിയിൽ

'രക്ഷസാക്ഷി ഫണ്ട് കള്ളന്‍ എന്ന തരത്തിലായിരുന്നു തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയത്'
V Kunhikrishnan, T I Madhusoodanan
വി കുഞ്ഞികൃഷ്ണൻ‌, ടി ഐ മധുസൂദനൻ
Edited By:
Updated on
1 min read

കൊച്ചി: പയ്യന്നൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ സിപിഎം സ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ ടി ഐ മധുസൂദനന്‍ ഹൈക്കോടതിയില്‍. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് മധുസൂദനന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വ്യാജ പ്രചാരണം നടത്തിയാണ് തന്നെ തോല്‍പ്പിച്ചതെന്നും ഹര്‍ജിയില്‍ മധുസൂദനന്‍ ആരോപിക്കുന്നു.

V Kunhikrishnan, T I Madhusoodanan
പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനം

പയ്യന്നൂര്‍ ധന്‍രാജ് രക്തസാക്ഷി ഫണ്ട് താന്‍ തട്ടിപ്പു നടത്തിയെന്ന് കുഞ്ഞികൃഷ്ണന്‍ പ്രചാരണം നടത്തി. രക്ഷസാക്ഷി ഫണ്ട് കള്ളന്‍ എന്ന തരത്തിലായിരുന്നു തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയത്. താന്‍ കളങ്കിതനാണ് എന്ന് വരുത്തി തീര്‍ത്തു. എന്നാല്‍ ആരോപണത്തിന് രേഖകളോ തെളിവോ ഇല്ലെന്നും ടി ഐ മധുസൂദനന്‍ ഹര്‍ജിയില്‍ പറയുന്നു.

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് പ്രചാരണം നടത്തിയാണ് കുഞ്ഞികൃഷ്ണന്‍ വിജയിച്ചത്. അതിനാല്‍ കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും മധുസൂദനന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജിയില്‍ പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന് കോടതി നോട്ടീസ് നല്‍കി. മധുസൂദനന്റെ ഹര്‍ജി നിലനില്‍ക്കുന്നതാണോയെന്നും കോടതി പരിശോധിക്കുന്നുണ്ട്.

V Kunhikrishnan, T I Madhusoodanan
ജവാനെ 'സ്‌കോച്ച്' ആക്കി വില്‍പ്പന, തിരുവനന്തപുരത്ത് വ്യാജമദ്യ നിര്‍മ്മാണകേന്ദ്രം കണ്ടെത്തി, യുവാവ് പിടിയില്‍
V Kunhikrishnan, T I Madhusoodanan
പാകിസ്ഥാനിൽ നിന്ന് ഫോൺ കോൾ; ബംഗാൾ സ്വദേശി ബേപ്പൂരിൽ പൊലീസ് കസ്റ്റഡിയിൽ
V Kunhikrishnan, T I Madhusoodanan
'ഹിൽ ഹൈവേ റൺ' ആകെ ചെലവ് 91.35 ലക്ഷം രൂപ; മിലിന്ദ് സോമൻ പ്രതിഫലം കൈപ്പറ്റിയില്ലെന്ന് വിവരാവകാശ രേഖ
Summary

CPM candidate moves High Court seeking to annul V. Kunhikrishnan's victory in Payyannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com