‘ഇ ശ്രീധരൻ ഓരോ ഭാരതീയനും അഭിമാനം‘- വിജയം ആശംസിച്ച് മോഹൻലാൽ (വീഡിയോ)

‘ഇ ശ്രീധരൻ ഓരോ ഭാരതീയനും അഭിമാനം‘- വിജയം ആശംസിച്ച് മോഹൻലാൽ 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന മെട്രോമാൻ ഇ ശ്രീധരന് വിജയാശംസകൾ നേർന്ന് നടൻ മോ​ഹൻലാൽ. വീഡിയോ സന്ദേശത്തിലൂടെയാണ് ലാൽ വിജയാശംസകൾ നേർന്നത്. ഇ.ശ്രീധരന്റെ ജീവിതത്തിലെ പ്രധാനനേട്ടങ്ങൾ മോഹൻലാലിന്റെ വിഡിയോയിൽ എടുത്തുപറയുന്നു.

‘ഓരോ ഭാരതീയനും അഭിമാനിക്കാൻ നമുക്ക് ഇവിടെ ഒരു വ്യക്തിത്വമുണ്ട്, ഇ ശ്രീധരൻ സർ. കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസം കൊണ്ട് പുനർനിർമിച്ച ഇച്ഛാശക്തിയുടെ ഉടമ, അസാധ്യം എന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കി. ഡൽഹി, കൊച്ചി മെട്രോ റെയിൽ നിർമാണത്തിന് നേതൃത്വം കൊടുത്ത രാഷ്ട്രശിൽപി. അനുവദിച്ച തുകയിൽ ബാക്കി വരുന്ന തുക സർക്കാരിന് മടക്കി നൽകുന്ന കറ‌കളഞ്ഞ വ്യക്തിത്വം, രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച ഇ ശ്രീധരൻ സാറിന് എന്റെ വിജയാശംസകൾ’. – മോഹൻലാൽ‌ വീഡിയോയിൽ പറയുന്നു.

വീഡിയോ ഇ ശ്രീധരൻ തന്റെ ട്വിറ്റർ പേജിൽ പങ്കിട്ടിട്ടുണ്ട്. ആശംസകൾ അറിയിച്ചതിന് ഇ ശ്രീധരൻ നന്ദി പറഞ്ഞു. മലയാള സിനിമയ്ക്ക് മോഹൻലാൽ നൽകിയ സംഭാവനകളെ അഭിനന്ദിച്ച ശ്രീധരൻ നമുക്കൊരുമിച്ച് നിന്ന് പുതിയ കേരളം പടുത്തുയർത്താമെന്നും വീഡിയോ പങ്കിട്ട് കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com