Kerala Election Results 2026 Live: ആധിപത്യം സമ്പൂർണം... യുഡിഎഫിന്റെ 'മഹാ വിസ്മയം'; എൽഡിഎഫിന്റേത് ദയനീയ 'പതനം'; മൂന്നിതളായി 'താമര'

kerala election results 2026
kerala election results 2026pti

തിരുവനന്തപുരം: സംസ്ഥാനം കാത്തിരുന്ന ജനവിധിയറിയാന്‍ ഇനി മിനിറ്റുകള്‍ മാത്രം. എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ പുറത്തുവരും. ആദ്യം തപാല്‍ വോട്ടുകളും പിന്നാലെ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങും. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍.

രാവിലെ എട്ടിന് പോസ്റ്റല്‍ വോട്ടുകളും 8.30 ഓടെ ഇവിഎമ്മും (ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍) എണ്ണി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞിരുന്നു. കൃത്യമായ കാര്യങ്ങള്‍ മനസിലാക്കി കൊടുത്തിട്ട് മാത്രമേ അടുത്ത റൗണ്ടിലേക്ക് പോവേണ്ടതുള്ളു എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

140 റിട്ടേണിങ് ഓഫീസര്‍മാരും 1340 അഡീഷണല്‍ റിട്ടേണിങ് ഓഫീസര്‍മാരും 4208 സൂക്ഷ്മനിരീക്ഷകരും 4208 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരും 5563 കൗണ്ടിങ് അസിസ്റ്റന്‍ഡുമാരും ഉള്‍പ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന്റെ ഭാഗമാകുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ശബരീനാഥന്‍- യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് നേമം യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന്‍. നേമത്ത് നിന്ന് യുഡിഎഫ് പ്രതിനിധി ഉണ്ടാകും. നാടിന് നല്ലതുവരുമെന്നും നേമത്ത് ശുഭപ്രതിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

നിമിഷങ്ങളെണ്ണി കാത്തിരിപ്പ്; കോണ്‍ഗ്രസ് നേതാക്കള്‍ തലസ്ഥാനത്ത്, മുഖ്യമന്ത്രി കണ്ണൂരില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി മിനിറ്റുകള്‍ മാത്രം ശേഷിക്കേ, ജനവിധി എന്തെന്ന് അറിയാനുള്ള ആകാംക്ഷയില്‍ മുന്നണി നേതാക്കള്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം തിരുവനന്തപുരത്തു തന്നെ തങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം കണ്ണൂരിലേക്ക് മടങ്ങി.

സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമുണ്ടാകും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടി ആസ്ഥാനമായ മാരാര്‍ജി ഭവനിലാണുണ്ടാവുക. READMORE

വോട്ടെണ്ണൽ ദിനത്തിൽ അക്രമസംഭവങ്ങളോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികളോ ഉണ്ടെങ്കിൽ കലക്ടർമാർ, വരണാധികാരികൾ എന്നിവരെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ടോൾഫ്രീ നമ്പറായ 1950 ലും അറിയിക്കാം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൽ‍സമയ ഫലങ്ങളും ട്രെൻഡുകളും ECINET എന്ന മൊബൈൽ ആപ്പിലൂടെയും results.eci.gov.in എന്ന വെബ്സൈറ്റിലൂടെയും അറിയാം.

'കേരളത്തിൽ ഒരുപാട് താമര വിരിയും'

കേരളത്തിൽ ഒരുപാട് താമര വിരിയുമെന്ന് മുതി‍‌ർന്ന നേതാവും കഴക്കൂട്ടം ബി ജെ പി സ്ഥാനാ‌‍ർത്ഥിയുമായ വി മുരളീധരൻ. സംസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയാണ് വി മുരളീധരന്റെ പ്രതികരണം.

സ്‌ട്രോങ് റൂമുകള്‍ തുറന്നു; നെഞ്ചിടിപ്പോടെ കേരളം

സ്‌ട്രോങ് റൂമുകള്‍ തുറന്നു; നെഞ്ചിടിപ്പോടെ കേരളം

വോട്ടെണ്ണല്‍ തുടങ്ങി, പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലസൂചനയില്‍ എല്‍ഡിഎഫ് മുന്നില്‍

ലീഡ് നില

എല്‍ഡിഎഫ്- 27

യുഡിഎഫ് - 26

എന്‍ഡിഎ -2

ജി.സുധാകരൻ 17 വോട്ടുകൾക്ക് മുന്നിൽ

കളമശേരിയില്‍ സ്‌ട്രോങ് റൂമിന്റെ താക്കോല്‍ കാണാനില്ല. പൂട്ട് പൊളിച്ചു സ്‌ട്രോങ് റൂം തുറന്നു വോട്ടെണ്ണല്‍ ആരംഭിക്കാനാണു ശ്രമം. കളമശേരി, വൈപ്പിന്‍, കൊച്ചി, എറണാകുളം, തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ വോട്ടുകളാണ് കളമശേരി കുസാറ്റിലെ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.

ലീഡ് നില

എല്‍ഡിഎഫ്- 52

യുഡിഎഫ് - 39

എന്‍ഡിഎ -2

ലീഡ് നില

എല്‍ഡിഎഫ്- 56

യുഡിഎഫ് - 48

എന്‍ഡിഎ -2

നേമത്ത് ശിവന്‍കുട്ടി മുന്നില്‍

എല്‍ഡിഎഫിനെ പിന്നിലാക്കി യുഡിഎഫ് കുതിപ്പ്‌

എല്‍ഡിഎഫിനെ പിന്നിലാക്കി യുഡിഎഫ് കുതിപ്പ്

കഴക്കുട്ടത്ത് എന്‍ഡിഎ മുന്നില്‍

കെഎസ് ശബരിനാഥന്‍ പിന്നില്‍

ലീഡ് നില

എല്‍ഡിഎഫ്- 61

യുഡിഎഫ് - 66

എന്‍ഡിഎ -4

തിരുവഞ്ചൂർ രാധാകൃഷ്ണൻ 12 വോട്ടുകൾക്ക് കോട്ടയത്ത് മുന്നിൽ.

മന്ത്രി വീണ ജോര്‍ജ് പിന്നില്‍

എല്‍ഡിഎഫിനും യുഡിഎഫിനും 60 സീറ്റിന് മുകളില്‍ ലീഡ്, എന്‍ഡിഎയ്ക്ക് 4 സീറ്റില്‍ ലീഡ്

ലീഡ് നില

എല്‍ഡിഎഫ്- 64

യുഡിഎഫ് - 67

എന്‍ഡിഎ -4

തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നില്‍

പിന്നില്‍

മന്ത്രിമാരായ വീണ ജോര്‍ജും എംബി രാജേഷും കെ ശൈലജയും പിന്നില്‍

മുന്നില്‍

മന്ത്രിമാരായ കെ ബി ഗണേഷ് കുമാര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ലീഡ് ചെയ്യുന്നു

തമിഴ്‌നാട്ടില്‍ ഡിഎംകെ കുതിപ്പ്

ഡിഎംകെ - 52

എഐഡിഎംകെ- 21

ടിവികെ -8

പുതുച്ചേരി

എന്‍ഡിഎ- 10

ഇന്ത്യ-5

ടിവികെ- 3

ബംഗാളില്‍ ഇഞ്ചോടിഞ്ച്

ബിജെപി - 103

ടിഎംസി- 103

കോണ്‍ഗ്രസ്- 2

കേരളത്തില്‍ എന്‍ഡിഎയ്ക്ക് മികച്ച തുടക്കം, 5 സീറ്റില്‍ ലീഡ് ചെയ്യുന്നു

പിണറായി വിജയന്‍ 1011 വോട്ടിന് ലീഡ് ചെയ്യുന്നു

കൊച്ചിയില്‍ മുഹമ്മദ് ഷിയാസിന്റെ ലീഡ് നില 4000 കടന്നു

യുഡിഎഫിന് മികച്ച തുടക്കം. ലീഡ് നില 80 കടന്നു. എല്‍ഡിഎഫ് ലീഡ് നില 48 ലേക്കെത്തി, എന്‍ഡിഎയ്ക്ക് 4 സീറ്റില്‍ ലീഡ്‌

ഇരിങ്ങാലക്കുടയിൽ ആർ.ബിന്ദു പിന്നിൽ

എല്‍ഡിഎഫ് മന്ത്രിമാര്‍ പിന്നില്‍

മന്ത്രിമാരായ വി എന്‍ വാസവന്‍, വീണ ജോര്‍ജ്, എംബി രാജേഷ്, കെ ബി ഗണേഷ് കുമാര്‍, ചിഞ്ചു റാണി, റോഷി അഗസ്റ്റിന്‍, ആര്‍ ബിന്ദു, വി ശിവന്‍കുട്ടി

മന്ത്രിമാര്‍ക്ക് കൂട്ടത്തോടെ കാലിടറുന്നു; ഒന്‍പതു പേര്‍ പിന്നില്‍; യുഡിഎഫ് പ്രമുഖര്‍ക്ക് മുന്നേറ്റം

പാലായിൽ മാണി സി.കാപ്പൻ മുന്നിൽ

അസമില്‍ ജയം ഉറപ്പിച്ച് ബിജെപി

ലീഡ് നില

ബിജെപി 69

കോണ്‍ഗ്രസ് 19

മറ്റുള്ളവര്‍ 02

ഇടതുകോട്ട തകര്‍ന്നു

ലീഡ് നില

എല്‍ഡിഎഫ്- 41

യുഡിഎഫ് - 95

എന്‍ഡിഎ -4

നേമത്ത് 1302 വോട്ടിന് രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്യുന്നു

പറവൂരില്‍ വിഡി സതീശന്‍ പിന്നില്‍

സതീശനും പിണറായിയും പിന്നില്‍

രമേഷ് ചെന്നിത്തല 4000 വോട്ടുകള്‍ക്ക് മുന്നില്‍

തമിഴ്‌നാട്ടില്‍ ഞെട്ടിച്ച് വിജയ് തരംഗം, സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നില്‍

14 മന്ത്രിമാര്‍ പിന്നില്‍

അബിന്‍ വര്‍ക്കി 7426 വോട്ടിന് മുന്നില്‍

സന്ദീപ് വാര്യര്‍ 2372 വോട്ടിന് മുന്നില്‍

സതീശന്‍ മുന്നില്‍, പിണറായി പിന്നില്‍

പിണറായി വിജയന്‍ മൂന്നാം റൗണ്ടിലും പിന്നില്‍

തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിനും 14 മന്ത്രിമാരും പിന്നില്‍

വിഡി സതീശന്‍ 995 വോട്ടിന് ലീഡ് ചെയ്യുന്നു

ബേപ്പൂരില്‍ റിയാസ് 2454 വോട്ടിന് മുന്നില്‍

ലീഡ് നില

എല്‍ഡിഎഫ്- 45

യുഡിഎഫ് - 92

എന്‍ഡിഎ -3

തൃപ്പൂണിത്തുറയില്‍ യുഡിഎഫ് 4000 വോട്ടിന് മുന്നില്‍

പുതുപ്പള്ളിയില്‍ 14000ല്‍ പരം വോട്ടുകള്‍ക്ക് ചാണ്ടി ഉമ്മന്‍ മുന്നില്‍

യുഡിഎഫ് ലീഡ് ഉയര്‍ത്തുന്നു, പിണറായി വിജയന്‍ നാലാം റൗണ്ടിലും പിന്നില്‍

റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, ശിവന്‍കുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്.

യുഡിഎഫ് ലീഡ് 100 കടന്നു, 38 സീറ്റിലേക്ക് വീണ് എല്‍ഡിഎഫ്‌

പാലക്കാട് രമേശ് പിഷാരടി മുന്നിൽ

Summary

ലീഡ് നില

എല്‍ഡിഎഫ്- 39

യുഡിഎഫ് - 100

എന്‍ഡിഎ -1

ലീഡ് നില

എല്‍ഡിഎഫ്- 41

യുഡിഎഫ് - 96

എന്‍ഡിഎ -3

ബംഗാളില്‍ ബിജെപി

ബിജെപി - 159

ടിഎംസി- 123

കോണ്‍ഗ്രസ്- 2

കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി ആസ്ഥാനത്ത്

പുതുപള്ളിയില്‍ 29,430 വോട്ടുകള്‍, ചാണ്ടി ഉമ്മന്‍ മുന്നില്‍

പിണറായി വിജയന്‍ 1536 വോട്ടിന് മുന്നില്‍

കെ മുരളീധന്‍ 1323 വോട്ടിന് മുന്നില്‍

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ 2000 മുകളില്‍ വോട്ടിന് മുന്നില്‍

കെ കെ ശൈലജ 5358 വോട്ടിന് പിന്നില്‍

ടി സിദ്ദിഖ് 34204 വോട്ടിന് മുന്നില്‍

ടി.പി. ചന്ദ്രശേഖരന്റെ ചരമവാർഷിക ദിനത്തിൽ യുഡിഎഫ് നേടിയ വൻ വിജയത്തിനു പിന്നാലെ ഫെയ്സ്ബുക് പോസ്റ്റുമായി ഭാര്യയും വടകരയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.കെ. രമ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞുവെന്നാണ് പിണറായിയെ പരോക്ഷമായി വിമർശിച്ച് രമയുടെ ഫെയ്സ്ബുക് പോസ്റ്റ്.

ധര്‍മ്മടത്ത് പിണറായി വിജയന്‍ 3659 വോട്ടിന് മുന്നില്‍

സിപിഎം വിമതര്‍ക്ക് മികച്ച ലീഡ്

ടി കെ ഗോവിന്ദന്റെ ലീഡ് 7000ത്തിന് മുകളില്‍, വി കുഞ്ഞികൃഷ്ണന് ലീഡ് 4751

രമേഷ് പിഷാരടിക്ക് 8000 വോട്ടിന്റെ ലീഡ്

സീറ്റ് നില: എൽഡിഎഫ് 35, യുഡിഎഫ് 103, എൻഡിഎ 2

കഴക്കൂട്ടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ ലീഡ് തിരിച്ച് പിടിച്ചു. എട്ട് റൗണ്ട്‌ പിന്നിടുമ്പോൾ 131 വോട്ടിനാണ് കടകംപള്ളി സുരേന്ദ്രൻ ലീഡ് ചെയ്യുന്നത്.

Summary

മുഹമ്മദ് റിയാസിന് 7702 വോട്ടിന്റെ ലീഡ്

തൃശൂരില്‍ യുഡിഎഫ് വിജയിച്ചു

തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാജന്‍ പല്ലന്‍ 26803 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ഹരിപ്പാട് ചെന്നിത്തലയ്ക്ക് വിജയം

രമേശ് ചെന്നിലത്ത 23377 വോട്ടിന് വിജയിച്ചു

പുത്തുപ്പള്ളിയില്‍ ചാണ്ടിക്ക് വന്‍ ഭൂരിപക്ഷം

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ 52907 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു

ആലത്തൂരില്‍ എല്‍ഡിഎഫിന് ജയം

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി എം ശശിക്ക് 8553 വോട്ടിന്റെ ഭൂരിപക്ഷം

ലീഡ് നില

എല്‍ഡിഎഫ്- 36

യുഡിഎഫ് - 102

എന്‍ഡിഎ -2

തിരുവമ്പാടിയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി സി കെ കാസിം 6741 വോട്ടിന് വിജയിച്ചു

എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രദീപ് 29386 ഭൂരിപക്ഷത്തിന് വിജയിച്ചു

ഷൊര്‍ണൂരില്‍ മമ്മിക്കുട്ടി വിജയിച്ചു

ഷൊര്‍ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മമ്മിക്കുട്ടി 16517 വോട്ടിന് വിജയിച്ചു

പയ്യന്നൂരിൽ വി.കുഞ്ഞിക്കൃഷ്ണൻ വിജയിച്ചു

ചാത്തന്നൂരില്‍ അട്ടിമറി

ചാത്തന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബി ബി ഗോപകുമാര്‍ 4002 വോട്ടിന് വിജയിച്ചു

കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു; ചാത്തന്നൂരില്‍ ഗോപകുമാറിന് വിജയം

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ 394 വോട്ടിന് വിജയിച്ചു

ഇരട്ടത്തോൽവി, പി സി ജോർജിനും ഷോൺ ജോർജിനും തോൽവി

നേമം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചു

ബേപ്പൂരിൽ പിഎ മുഹമ്മദ് റിയാസ്

ബേപ്പൂരിൽ പിഎ മുഹമ്മദ് റിയാസ് വിജയിച്ചു. 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുഹ​മ്മദ് റിയാസിന്റെ വിജയം.

കൊട്ടാരക്കര കെഎൻ ബാല​ഗോപാലിനു ജയം

1012 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് ഐഷ പോറ്റിയെ ബാല​ഗോപാൽ വീഴ്ത്തിയത്.

കഴക്കൂട്ടത്ത് ഫോട്ടോ ഫിനിഷിൽ വി മുരളീധരൻ

428 വോട്ടുകൾക്കാണ് വി മുരളീധരൻ കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.

ചിറയൻകീഴ് രമ്യ ഹരിദാസ്. ജയം 1422 വോട്ടുകളുടെ ഭൂരിപക്ഷത്തിന്.

പറവൂരിൽ വിഡി സതീശന് മിന്നും ജയം

20600 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം സ്വന്തമാക്കിയത്.

പേരാമ്പ്രയിൽ ചരിത്രമെഴുതി മുസ്ലിം ലീ​ഗ്

ടിപി രാമകൃഷ്ണനെ വീഴ്ത്തി ലീ​ഗിന്റെ ഫാത്തിമ തഹ്‍ലിയ. ലീഡ് 5087.

പിണറായിക്ക് 19247 വോട്ടിന്റെ ലീഡ്

ധർമ്മടത്ത് പിണറായി വിജയന് വിജയം. തുടക്കം മുതൽ വിറപ്പിച്ച അഡ്വ. അബ്ദുൽ റഷീദിനെ വീഴ്ത്തി.

ടിഎൻ പ്രതാപൻ 126 വോട്ടിന് തോറ്റു

മണലൂരിൽ ടിഎൻ പ്രതാപന് നേരിയ മാർജിനിൽ തോൽവി. 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ് ജയിച്ചു കയറി.

ലീഡ് നില

എല്‍ഡിഎഫ്- 35

യുഡിഎഫ് - 102

എന്‍ഡിഎ - 3

കോന്നിയിൽ സീറ്റ് നിലനിർത്തി കെയു ജനീഷ് കുമാർ. ജയം 1838 വോട്ടുകൾക്ക്.

മുസ്ലിം ലീ​ഗിന്റെ ആദ്യ വനിതാ എംഎൽഎ എന്ന ചരിത്ര നേട്ടവുമായി അഡ‍്വ. ഫാത്തിമ ത​ഹ്‍ലിയ

14ൽ അഞ്ച് ജില്ലകളിൽ ഇടതുപക്ഷത്തെ ജനം പാടെ കൈയൊഴിഞ്ഞു.

പാര്‍ട്ടികള്‍ നേടിയ സീറ്റുകള്‍

കോണ്‍ഗ്രസ്- 63, സിപിഎം- 26, ലീഗ്- 22, സിപിഐ- 8, കേരള കോണ്‍ഗ്രസ് (ജോസഫ്)- 7, സ്വതന്ത്രര്‍- 4, ആര്‍എസ്പി- 3, ബിജെപി- 3, ആര്‍ജെഡി, ആര്‍എംപി, കേരള കോണ്‍ഗ്രസ് (ജേക്കബ്), സിഎംപി പാര്‍ട്ടികള്‍ ഓരോ സീറ്റ്.

മണലൂർ നിയമസഭാ മണ്ഡലത്തിലെ തപാൽ വോട്ടുകൾ ക്രമാതീതമായി അസാധുവാക്കപ്പെട്ട നടപടിയിൽ അസ്വാഭാവികതയുണ്ടെന്നും ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും യുഡിഎഫ്.

ഒല്ലൂരിൽ ഹാട്രിക്ക് രാജൻ

ഒല്ലൂരിൽ ഒരു സ്ഥാനാർഥി തുടരെ മൂന്ന് വട്ടം ജയിക്കുന്നത് ചരിത്രത്തിൽ ആദ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com