ശമനമില്ലാതെ കേരളം, 70,859 രോഗികള്‍ ; ദക്ഷിണേന്ത്യയില്‍ പ്രതിദിന കോവിഡ് മരണം കൂടുതല്‍ കേരളത്തില്‍

പതിനായിരത്തിലേറെ കോവിഡ് രോഗികളുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം : രാജ്യത്ത് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കുത്തനെ കുറയുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 

പതിനായിരത്തിലേറെ കോവിഡ് രോഗികളുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇന്ത്യയില്‍ കോവിഡ് ആദ്യം സ്ഥിരീകരിച്ച കേരളത്തിലാണ്, തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചതില്‍ 45 ശതമാനവുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

കേരളത്തില്‍ ഇപ്പോഴും 70,859 കോവിഡ് രോഗികളാണുള്ളത്. തമിഴ്‌നാട്ടില്‍ ആകെ രോഗികളുടെ എണ്ണം 4813 ആയി കുറഞ്ഞു. 

കോവിഡ് രോഗികളില്‍ രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. 20 ലക്ഷത്തോളം വരെ കോവിഡ് രോഗികളുണ്ടായിരുന്ന മഹാരാഷ്ട്രയില്‍, ഇന്നലെ 1800 ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പ്രതിദിന മരണവും മഹാരാഷ്ട്രയിലാണ്. 30 മരണം. 

അതേസമയം ദക്ഷിണേന്ത്യയില്‍ പ്രതിദിന കോവിഡ് മരണം കൂടുതലും കേരളത്തിലാണ്. 17 പേര്‍. 13 പേര്‍ മരിച്ച ഛത്തീസ്ഗഢാണ് രാജ്യത്ത് മൂന്നാമത്. 

ഇന്നലെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 9102 ആയി കുറഞ്ഞു. ഏഴുമാസത്തിന് ശേഷമാണ് ഇത്രയും കുറഞ്ഞ നിലയിലേക്ക് കോവിഡ് വ്യാപനം കുറയുന്നത്. 2020 ജൂണ്‍ നാലിന് 9304 ആയിരുന്നു രോഗികളുടെ എണ്ണം. ഇതിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ഉയരുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com