

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട്. 345 പേർക്കാണ് ജില്ലയിൽ ഇന്ന് രോഗം കണ്ടെത്തിയത്. ഇന്ന് 300ന് മുകളിൽ രോഗികളുള്ള ഏക ജില്ലയും കോഴിക്കോടാണ്. സംസ്ഥാനത്ത് ആകെ 2616 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിന് ശേഷം ഏറ്റവും കുറവ് പ്രതിദിന രോഗികളുള്ള ദിവസമാണ് ഇന്ന്. സെപ്റ്റംബർ 25ന് ശേഷമാണ് ഇത്രയും കുറവ് പ്രതിദിന രോഗികളുണ്ടാകുന്നത്.
കോഴിക്കോട് 345, കൊല്ലം 258, തൃശൂർ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂർ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസർക്കോട് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,041 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15 ആണ്. 14 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4255 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2339 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 181 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 325, കൊല്ലം 253, തൃശൂർ 241, എറണാകുളം 207, കോട്ടയം 218, ആലപ്പുഴ 217, തിരുവനന്തപുരം 147, കണ്ണൂർ 154, മലപ്പുറം 158, പത്തനംതിട്ട 118, കാസർക്കോട് 106, വയനാട് 82, പാലക്കാട് 42, ഇടുക്കി 71 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates