അറസ്റ്റിലായ കമറുദീൻ
അറസ്റ്റിലായ കമറുദീൻ

ആദ്യരാത്രിയ്ക്ക് ശേഷം ഭാര്യവീട്ടിൽ നിന്ന് മുങ്ങി, ഒരു വർഷത്തിന് ശേഷം യുവാവ് പിടിയിലായി

മറ്റൊരു ഭാര്യക്കും മക്കള്‍ക്കുമൊപ്പം കഴിയുകയായിരുന്നു കമറുദ്ദീൻ
Published on


 
മലപ്പുറം; വിവാഹം കഴിഞ്ഞ് ഒരു ദിവസം ഒന്നിച്ച് താമസിച്ച ശേഷം ഭാര്യ വീട്ടിൽ നിന്ന് മുങ്ങിയ ആൾ ഒരു വർഷത്തിന് ശേഷം പിടിയിൽ. കോണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് അറസ്റ്റിലായത്. ഭാര്യയുടേയും കുടുംബത്തിന്റേയും പരാതിയിലാണ് മലപ്പുറം വണ്ടൂരില്‍ പൊലീസ് ഇയാളെ പിടികൂടിയത്. 

വിവാഹദിനം പെൺകുട്ടിയുടെ വീട്ടിൽ രാവിലെ മുങ്ങി

ഒരു വർഷം മുൻപാണ് കമറുദീനും വണ്ടൂര്‍ കുറ്റിയില്‍ സ്വദേശിയായ പെൺകുട്ടിയുമായുള്ള വിവാഹം. വിവാഹ ദിവസം പെൺകുട്ടിയുടെ വീട്ടില്‍ താമസിച്ച കമറുദ്ദീൻ രാവിലെ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളില്‍ പെൺകുട്ടിയുടെ കുടുംബം ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കമറുദ്ദീൻ നല്‍കിയ വിലാസവും ശരിയല്ലെന്ന് വ്യക്തമായി. ഇതോടെയാണ് പൊലീസിൽ പരാതി നൽകുന്നത്. 

താമസം മറ്റൊരു ഭാര്യയ്ക്കും മക്കൾക്കുമൊപ്പം

പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊണ്ടോട്ടിയില്‍ നിന്നാണ് കമറുദ്ദീനെ കണ്ടെത്തിയത്. അവിടെ മറ്റൊരു ഭാര്യക്കും മക്കള്‍ക്കുമൊപ്പം കഴിയുകയായിരുന്നു കമറുദ്ദീൻ. ലൈംഗീക പീഡനമടക്കമുള്ള പരാതികളാണ് വണ്ടൂരിലെ പെൺകുട്ടി കമറുദ്ദീനെതിരെ നല്‍കിയിട്ടുള്ളത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com