തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരന്‍ മുങ്ങിമരിച്ചു

കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: ഒന്‍പത് വയസുകാരന്‍ കുളത്തില്‍ വീണ് മരിച്ചു. തിരുവനന്തപുരം പോത്തന്‍കോടിന് അടുത്ത് കൊയ്ത്തൂര്‍കോണം ഖബറഡി നഗറിലാണ് സംഭവം. മുഹമ്മദ് ഷായുടെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീണതാണെന്നാണ് പ്രാഥമിക വിവരം.

പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ദമ്പതികളും ബന്ധുവും മുങ്ങി മരിച്ചു

പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ദമ്പതികളും ബന്ധുവും മുങ്ങി മരിച്ചു. കോട്ടവയല്‍ സ്വദേശി നിതിന്‍ (31), ഭാര്യ ദീക്ഷ (23), വിദ്യാര്‍ഥിയായ മനീഷ് (16) എന്നിവരാണ് മരിച്ചത്. നിതിന്റെ സഹോദരന്റെ മകനാണ് മനീഷ്.

വൈകീട്ടോടെ കുണ്ടംകുഴിയിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ പത്തുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. മനീഷിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്.

തിരച്ചിലിനൊടുവിലാണ് ദമ്പതികളുടെ മൃതദേഹം കിട്ടിയത്. ചുഴിയുള്ള പ്രദേശത്തായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com