വിജയ് ബാബു ബുധനാഴ്ച കൊച്ചിയിലെത്തും; മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

ഇന്നു രാവിലെ കൊച്ചിയിലെത്തുന്ന രീതിയിലായിരുന്നു നേരത്തെ വിജയ് ബാബു വിമാന ടിക്കറ്റെടുത്തിരുന്നത്
വിജയ് ബാബു/ഫയൽ
വിജയ് ബാബു/ഫയൽ
Updated on
1 min read

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടന്‍ വിജയ് ബാബു ബുധനാഴ്ചയെത്തും. വിജയ് ബാബു ബുധനാഴ്ച പുലര്‍ച്ചെയുള്ള ദുബായ്-കൊച്ചി വിമാനത്തില്‍ ടിക്കറ്റെടുത്തു. കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. 

ഇന്നു പുലര്‍ച്ചെ 3.20 ന് പുറപ്പെട്ട് രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിലെത്തുന്ന രീതിയിലായിരുന്നു നേരത്തെ വിജയ് ബാബു വിമാന ടിക്കറ്റെടുത്തിരുന്നത്. ഈ ടിക്കറ്റാണ് കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ഈ ടിക്കറ്റ് റദ്ദാക്കിയെന്നാണ് പൊലീസ് അറിയിച്ചത്. 

എന്നാല്‍ ടിക്കറ്റ് റദ്ദാക്കുന്നതിന് പകരം യാത്രാതീയതി മാറ്റുകയാണ് ചെയ്തതെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. എമിറേറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ബുധനാഴ്ച രാവിലെ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച രേഖകള്‍ വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

mv govindan
P. Jayarajan
black pepper
Ramesh Chennithala US Visit Clarification
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com