സ്‌കൂട്ടറില്‍ ടിപ്പറിടിച്ചു യുവതി മരിച്ചു; പ്രതിഷേധിച്ചവരുടെ താക്കോല്‍ ഊരിയെടുത്ത് പൊലീസ്, സംഘര്‍ഷം 

നിരയായെത്തിയ ടിപ്പറുകളില്‍ ഒരെണ്ണം സ്‌കൂട്ടറിനെ മറികടന്നെത്തിയാണ് മഞ്ജുവിനെ ഇടിച്ചു വീഴ്ത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ആലപ്പുഴ: ആലപ്പുഴയിലെ എടത്വയില്‍ സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് യുവതി മരിച്ചു. ചങ്ങംകരി മുരളി സദനത്തില്‍ മഞ്ജുമോള്‍ (42) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ ഇടിച്ച ടിപ്പറിന്റെ ചക്രത്തിനടിയില്‍പ്പെട്ടാണ് മഞ്ജുവിന്റെ മരണം.  

നിരയായെത്തിയ ടിപ്പറുകളില്‍ ഒരെണ്ണം സ്‌കൂട്ടറിനെ മറികടന്നെത്തിയാണ് മഞ്ജുവിനെ ഇടിച്ചു വീഴ്ത്തിയത്. ടിപ്പറിന്റെ ചക്രം മഞ്ജുവിന്റെ തലയിലൂടെ കയറി. അപകടത്തിനു പിന്നാലെ ടിപ്പര്‍ ഡ്രൈവര്‍ ഇറങ്ങിയോടി.

മഞ്ജുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊടിയാടിയില്‍ സ്വകാര്യ ബാങ്ക്് ജീവനക്കാരിയാണ് മഞ്ജു. ഇതിനിടെ അപകടമുണ്ടാക്കിയ ടിപ്പറിന് ഒപ്പമെത്തിയ നാലു ടിപ്പര്‍ ലോറികള്‍ക്ക് പോകാന്‍ സൗകര്യമൊരുക്കിയ പൊലീസ് നടപടി വന്‍ പ്രതിഷേധത്തിനിടയാക്കി. 

പ്രതിഷേധിച്ച ഇരുചക്രവാഹനക്കാരുടെ താക്കോല്‍ പൊലീസ് ഊരിയെടുക്കുകയായിരുന്നു. എസ്‌ഐയെ യാത്രക്കാരും നാട്ടുകാരും തടഞ്ഞു. ഗതാഗത തടസ്സമുണ്ടായപ്പോള്‍ ടിപ്പറുകളെ കടത്തിവിടാനാണ് പൊലീസ് ശ്രമിച്ചതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com