എടപ്പാള്‍ സ്‌ഫോടനത്തിന് പിന്നില്‍ ബൈക്കിലെത്തിയ യുവാക്കള്‍; സിസിടിവി ദൃശ്യം പുറത്ത്

ഏറെ വാഹന-ജനത്തിരക്കുള്ള പ്രദേശത്താണ് വലിയ പൊട്ടിത്തെറിയുണ്ടായത്
സിസിടിവി ദൃശ്യത്തില്‍ നിന്ന്‌
സിസിടിവി ദൃശ്യത്തില്‍ നിന്ന്‌
Updated on: 
1 min read

മലപ്പുറം: മലപ്പുറം എടപ്പാള്‍ ടൗണിനെ പരിഭ്രാന്തിയിലാക്കിയ പൊട്ടിത്തെറിക്ക് പിന്നില്‍ ബൈക്കിലെത്തിയ രണ്ടു യുവാക്കളെന്ന് സിസിടിവി ദൃശ്യങ്ങള്‍. എടപ്പാള്‍ ട്രാഫിക് റൗണ്ടില്‍ വെച്ച് ഇവര്‍ പടക്കം പോലുള്ള വസ്തുവിന് തീ കൊളുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. യുവാക്കൾ ആരെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

ഇവരുടെ ഉദ്ദേശം എന്തെന്നും വ്യക്തമായിട്ടില്ല. ഇന്നലെ രാത്രി ഏഴരയോടെയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. എടപ്പാള്‍ മേല്‍പ്പാലത്തിന് തൊട്ടു താഴെ ട്രാഫിക് സര്‍ക്കിളിനോടു തൊട്ടുചേര്‍ന്ന്, ഏറെ വാഹന-ജനത്തിരക്കുള്ള പ്രദേശത്താണ് വലിയ പൊട്ടിത്തെറിയുണ്ടായത്. 

സിസിടിവി ദൃശ്യത്തില്‍ നിന്ന്‌
സിസിടിവി ദൃശ്യത്തില്‍ നിന്ന്‌

പൊട്ടിത്തെറിയെത്തുടര്‍ന്ന് ട്രാഫിക് സര്‍ക്കിളിന്റെ ഒരു ഭാഗം അടര്‍ന്നു പോയിരുന്നു. സ്‌ഫോടനം ഉണ്ടായതിന് പിന്നാലെ ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് രാവിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
kerala rain alert today
X

FOLLOW US

ON GOOGLE DISCOVER