

കൊച്ചി: മൂന്നാറിലെ ഏലമലക്കാടുകള്‍ റവന്യു ഭൂമിയാക്കി മാറ്റാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. വന ഭൂമി റവന്യു ഭൂമിയാക്കി മാറ്റി പട്ടയം നല്‍കാനാണ് ഉന്നത തലത്തില്‍ നീക്കം തുടങ്ങിയിരിക്കുന്നത്. ഏലമലക്കാടുകള്‍ വനഭൂമിയാണെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടതിയില്‍ നിലപാടെടുത്തത് മറികടന്നാണ് പുതിയ നീക്കം നടക്കുന്നത്.
മാര്‍ച്ച് ഇരുപത്തിയേഴിനു ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. യോഗത്തിന്റെ മിനിറ്റ്‌സ് പ്രകാരം വനഭൂമി റവന്യൂ ഭൂമിയാക്കി മാറ്റുന്നതിനുള്ള ആവശ്യത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി റവന്യു ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗതീരുമാനങ്ങള്‍ വിശദീകരിച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നില്ല. രാഷ്ട്രീയ ഇടപെടല്‍ മൂലം ഇടുക്കിയില്‍ ഭൂനിയമങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുന്നില്ലെന്ന ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിനു തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
ഇടുക്കി ജില്ലയില്‍നിന്നുള്ള ജനപ്രതിനിധികളാണ് യോഗത്തില്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇടുക്കിയിലെ 50,000 ഏക്കര്‍ വനഭൂമി റവന്യൂ ഭൂമിയാക്കുക, കോടതികളില്‍ പാറമട ലോബികള്‍ക്കെതിരായി യുഡിഎഫ് കാലത്ത് നല്‍കിയ സത്യവാങ്മൂലങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങളും അന്ന് ഇടുക്കിയില്‍നിന്നുള്ള സിപിഎം നേതാക്കള്‍ ഉന്നയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates