

തിരുവനന്തപുരം: മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ കണക്കെടുക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നാല് ലക്ഷം രൂപ ധനസഹായം കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ചാണ് നല്‍കുന്നത്. കൂടുതല്‍ നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. പക്ഷേ കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങള്‍ ഇതിന് തടസ്സമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നാളെ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം അറിയിക്കാനും മന്ത്രിസഭായോഗത്തില്‍ ധാരണയായി.
കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിന് യുദ്ധകാലടാസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ജില്ലാഭരണകൂടങ്ങള്‍ക്ക് ഇത് സംബന്ധിച്ച ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ മതിയായ സൗകര്യം ഉറപ്പുവരുത്താനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് ആശുപത്രികളെ സജ്ജമാക്കാനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates