ചെറിയ, ചെറിയ സന്തോഷങ്ങൾ ജീവിതത്തെ മാറ്റിത്തീർക്കുന്നത് എങ്ങനെ?

ജീവിതത്തിൽ സന്തോഷം നൽകുന്ന ചെറിയകാര്യങ്ങളെയും ചെറുനിമിഷങ്ങളെയും അവഗണിക്കുന്നതാണ് പലരും ഇക്കാര്യത്തിൽ ചെയ്യുന്ന അബദ്ധം.
The science behind happiness from small everyday things and simple moments
Small everyday moments can have a powerful impact on happiness and mental well-being.Samakalika Malayalam
Updated on

ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എപ്പോഴും സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് ആഗ്രഹം ഉള്ളതുകൊണ്ട് തന്നെ അതിലേക്കുള്ള വഴി കണ്ടെത്താൻ എല്ലാവരും ശ്രമിക്കാറുണ്ട്. സന്തോഷത്തിലേക്കുള്ള വഴി സങ്കീർണ്ണമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ, അതൊരു തെറ്റിദ്ധാരണയാണെന്ന് സയൻസ് പറയുന്നു.

ജീവിതം സന്തോഷത്തോടെ നിലനിർത്താൻ നിങ്ങൾ ശരിയായ വഴി പിന്തുടരുകയാണ് വേണ്ടത്. ചെറിയ ചെറിയ സന്തോഷങ്ങളാണ് ജീവിതത്തെ എപ്പോഴും സന്തോഷകരമാക്കി നിർത്തുന്നത് എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്.

താരതമ്യേന എളുപ്പമുള്ള വഴിയാണ് ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക എന്നത്. സന്തോഷത്തിലേക്കുള്ളവഴിയിലെപ്രധാനപ്പെട്ടഒരുഘട്ടം, ചെറിയകാര്യങ്ങളുടെയും ജീവിതത്തിലെ ചെറുനിമിഷങ്ങളുടെയും പ്രാധാന്യം തിരിച്ചറിയലാണ് അതിലേറ്റവും മുൻഗണന നൽകേണ്ടതത്.

The science behind happiness from small everyday things and simple moments
നാല് വർഷം കൊണ്ട് നാലിരട്ടിയിലധികം രോഗികളുടെ വർധന, മികച്ച ചികിത്സാ സൗകര്യങ്ങൾക്കിടയിൽ കേരളം കാണാതെ പോകുന്ന കാര്യങ്ങൾ

ജീവിതത്തിൽ സന്തോഷം നൽകുന്ന ചെറിയകാര്യങ്ങളെയും ചെറുനിമിഷങ്ങളെയും അവഗണിക്കുന്നതാണ് പലരും ഇക്കാര്യത്തിൽ ചെയ്യുന്ന അബദ്ധം.

ഒരു വ്യക്തിയുടെ സന്തോഷത്തിൽ ചെറിയ കാര്യങ്ങൾക്കും ചെറുനിമിഷങ്ങൾക്കും ഉള്ള ശക്തി സംശയാതീതമായി തെളിയിക്കുന്ന നിരവധി പഠനങ്ങൾ വിവിധശാഖകളിലായി നിലവിലുണ്ട്.

അവയിൽ പ്രധാനപ്പെട്ടതാണ് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പ്രിൻസ്റ്റൺ സ്കൂൾ ഓഫ് പബ്ലിക് ആൻഡ് ഇന്റർനാഷണൽ അഫയേഴ്സിൽ സൈക്കോളജി ആൻഡ് പബ്ലിക് അഫയേഴ്സിന്റെ എമെറിറ്റസ് പ്രൊഫസറും നൊബേൽ ജേതാവും മനഃശാസ്ത്ര, സാമ്പത്തിക ശാസ്ത്ര രംഗത്തെ പ്രതിഭയുമായിരുന്ന ഡാനിയേൽ കഹ്നെമാന്റെ കണ്ടെത്തലുകൾ. വലിയ നേട്ടങ്ങളിലോ സംഭവങ്ങളിലോ അല്ല, മനുഷ്യരുടെ ആനന്ദം അനുഭവേദ്യമാകുന്നത് എന്നതാണ്. ചെറിയതും ദൈനംദിന ജീവിതത്തിലെ അനുകൂലമായ സംഭവങ്ങളിലും അത് സൃഷ്ടിക്കുന്ന വികാരങ്ങളിലുമാണ് ഒരാളിൽ സന്തോഷം ഉണ്ടാകുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

The science behind happiness from small everyday things and simple moments
ജീവിതം സന്തോഷകരമാക്കാൻ ആറ് വഴികൾ, നൂറ് വയസ്സുള്ളവരിൽ നടത്തിയ പഠനം പറയുന്ന കാര്യങ്ങൾ

ഇതിന് സാധൂകരിക്കുന്നതാണ് രണ്ടാമത്തെ കണ്ടെത്തൽ അത് ന്യൂറോസയൻസിൽ നിന്നാണ്. അപൂർവമായി മാത്രം ഉണ്ടാകുന്ന തീവ്രമായ സന്തോഷാനുഭവങ്ങളേക്കാൾ ആവർത്തിച്ച് ഉണ്ടാകുന്ന സന്തോഷം നൽകുന്ന ചെറിയ ചെറിയ കാര്യങ്ങളോടാണ് മനുഷ്യ മസ്തിഷ്ക്കത്തിലെ റിവാർഡ് സിസ്റ്റം കൂടുതൽ അനുകൂലമായി പ്രതികരിക്കുന്നത് എന്നതാണ്.

മൂന്നാമത്തെ ഘടകം സൈക്കോളജിയിൽ നിന്നാണ്. വലിയ സംഭവങ്ങളിൽ നിന്നോ നേട്ടങ്ങളിൽ നിന്നോ ഉള്ള സന്തോഷം സ്ഥിരതയുള്ളതല്ല എന്നാണ് പോസിറ്റീവ് സൈക്കോളജിയിലെ ഗവേഷണംകാണിക്കുന്നത്. ഹെഡോണിക് അഡാപ്റ്റേഷൻ അനുകൂലമല്ല എന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ, ആവർത്തിക്കുന്ന സന്തോഷകരമായ ചെറുനിമിഷങ്ങൾ ദീർഘനേരത്തേക്ക് മനുഷ്യരെ പ്രചോദിപ്പിക്കുന്നു എന്നാണ്.

അപൂർവമായി മാത്രം സംഭവിക്കുന്ന വലിയ നേട്ടങ്ങൾ അല്ലെങ്കി. സംഭവങ്ങൾ നൽകുന്ന ആനന്ദാനുഭവത്തേക്കാൾ സ്ഥിരമായി ലഭിക്കുന്ന ( ഉദാഹരണത്തിന് ഒരാളുടെ സ്നേഹത്തോടെയുള്ള ചെറു പുഞ്ചിരി, അല്ലെങ്കിൽ സഹപ്രവർത്തകരുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം) സ്നേഹമുള്ള ഒന്ന് കൂടുതൽ മാനസിക സ്ഥിരത നൽകുന്നുവെന്നാണ് ക്ലിനിക്കൽ സൈക്കോളജിയിലെയും ന്യൂറോ സയൻസിലെയും പഠനങ്ങൾ പറയുന്നത്. മാനസികാരോഗ്യത്തിന് ഈ മാനസിക സ്ഥിരത വളരെ നിർണായകമാണ് എന്നതാണ് നാലാമത്തെ ഘടകത്തിൽ പ്രധാനമായും ഉള്ളത്.

The science behind happiness from small everyday things and simple moments
ലോക സന്തോഷ ദിനം: മനുഷ്യജീവിതത്തെ മാറ്റിത്തീർക്കുന്ന പൂക്കൾക്ക് പിന്നിലെ രഹസ്യം

സന്തോഷത്തിന്റെ ചെറുനിമിഷങ്ങൾ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിനെ നിയന്ത്രിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നതാണ് എന്നാണ് സന്തോഷം നൽകുന്ന ചെറിയ നിമിഷങ്ങൾ പ്രധാനമാകുന്നതിലെ അഞ്ചാമത്തെ കാരണം. ഇങ്ങനെ സംഭവിക്കുന്നതിനാൽ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുന്നു എന്നാണ് ഈ മേഖലയിലെ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്.

വലിയ വലിയ സംഭവങ്ങളല്ല, കുഞ്ഞുകുഞ്ഞു കാര്യങ്ങളായിരിക്കും ബന്ധങ്ങളിലും സന്തോഷവും സ്ഥിരതയും പകർന്നു നൽകുന്നത്. ചെറിയ നിമിഷങ്ങളിലെ ചെറിയ സംഭവങ്ങളിലൂടെയാണ് കൂടുതൽ ഇഴയടുപ്പവും ബന്ധങ്ങളും രൂപപ്പെടുന്നതെന്നാണ് ആറാമത്തെ കാരണം.

ആവർത്തിച്ച് ചെയ്യുന്ന ചെറിയ നല്ല കാര്യങ്ങളിൽ നിന്നാണ് ജീവിതം സന്തോഷകരമാകുന്നതെന്നാണ് അരിസ്റ്റോട്ടിൽ മുന്നോട്ടു വച്ച ദർശനം ഇതിനുള്ള ഏഴാമത്തെ ഘടകമായി കാണാം.

The science behind happiness from small everyday things and simple moments
ഐഷു ഹഷ്‌ന എഴുതിയ കവിത 'തള്ളക്ക് പിറന്നോള്‍..'

ജീവിതത്തിലെ ചെറിയ നല്ല നിമിഷങ്ങളെയും ചെറിയ കാര്യങ്ങളെയും വിലമതിക്കുന്നത് ജീവിതത്തെ സന്തോഷകരമാക്കുന്നുവെന്നാണ് പോസിറ്റീവ് സൈക്കോളജിയിലെ പഠനങ്ങൾ പറയുന്നത്. ചെറിയ കാര്യങ്ങൾ ഒരു വ്യക്തിയിൽ സന്തോഷം സൃഷ്ടിക്കുന്നു എന്നതിന് എട്ടാമത്തെ കാരണമാണ്.

ലോഗോതെറപ്പി എന്ന മനഃശാസ്ത്ര ചികിത്സ വികസിപ്പിച്ചെടുത്ത ന്യൂറോളജിസ്റ്റും മനഃശാസ്ത്രജ്ഞനുമായ ദാർശനികനുമായ . വിക്ടർ ഫ്രാങ്ക്ൾ നിരീക്ഷണം ഇതിലെ ഒമ്പതാമത്തെ ഘടകമാണ്. ജീവിതത്തിന്റെ അർഥം വലിയ സംഭവങ്ങളിൽ നിന്നല്ല, ലളിതമായ കാര്യങ്ങളിൽ നിന്നാണ് ജീവിതത്തിൽ സന്തോഷം സൃഷ്ടിക്കുന്നതിൽ അനിവാര്യമാകുന്നതെന്ന് അദ്ദേഹം പറയുന്നു.

വ്യക്തിപരമായി ഉണ്ടാകുന്ന ശാരീരിക മാനസിക ക്ഷീണം, തളർച്ച എന്നിവ കുറയ്ക്കാൻ ചെറിയ സന്തോഷാനുഭവങ്ങൾ സഹായമാകുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.

ലേഖകൻ ഗുരുഗ്രാം മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, സ്ട്രാറ്റജി പ്രൊഫസറാണ്. ഇന്ത്യയുടെ സന്തോഷ പ്രൊഫസർ എന്നും ഇദ്ദേഹം അറിയപ്പെടുന്നു

Summary

Discover the science behind why small things bring happiness. Learn how simple moments, habits, and daily experiences impact mental well-being and boost overall happiness.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com