CAR T Therapy
CAR T Therapy: The ‘Living Drug’ Transforming Cancer Treatment Through genetically engineered T Cells SM

കാൻസർ ഭേദമാക്കാൻ 'ജീവനുള്ള മരുന്ന്', കാർ-ടി സെൽ തെറപ്പി

രോഗിയുടെ സ്വന്തം പ്രതിരോധകോശങ്ങളെ (T - cells) ജനറ്റിക് എൻജിനീറിങ് വഴി പുനർക്രമീകരിച്ച് കാൻസർകോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനുമുള്ള ‘ജീവനുള്ള മരുന്നാണ് കാർ-ടി സെൽ തെറപ്പി (CAR-T cell Therapy). കാർ‍ -ടി റിസർച്ച് ഗ്രൂപ്പിൽ അംഗമായിരുന്ന ഡോ. സിനി മാത്യു ജോൺ എഴുതുന്നു
Published on

കാൻസർ ചികിത്സയിൽ പുതിയൊരു വിപ്ലവമാണ് കാർ-ടി ( CAR-T -Chimeric Antigen Receptor T-cell therapy) സെൽ തെറപ്പി സൃഷ്ടിച്ചിരിക്കുന്നത്. ഇത്, രോഗിയുടെ സ്വന്തം പ്രതിരോധ കോശങ്ങൾ (ടി സെല്ലുകൾ- T-cell ) ഉപയോഗിച്ച്, ജനറ്റിക് എൻജിനിയറിങ്ങിലൂടെ മാറ്റങ്ങൾ വരുത്തി തിരികെ രോഗിയിലേക്ക് കുത്തിവെച്ച് കാൻസർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനും സഹായിക്കുന്നു.

ഇമ്മ്യൂണോതെറപ്പി (Immunotherapy) യുടെ ഭാഗമാണ് ഈ ചികിത്സാരീതി. ഇതിൽ മനുഷ്യ ശരീരത്തിലെ ജീവിക്കുന്ന കോശങ്ങൾ തന്നെ "ജീവനുള്ള മരുന്ന്" ആയി പ്രവർത്തിക്കുന്നു.

ഇത് എങ്ങനെ സൃഷ്ടിക്കുന്നു? മനുഷ്യശരീരത്തിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നു? ഇത് എത്രത്തോളം രോഗമുക്തി നൽകുന്നു? തുടങ്ങിയ കാര്യങ്ങൾ അറിയാം.

CAR T Therapy
'ഹൃദയാഘാതം പോലെ കാൻസർ അടിയന്തര അവസ്ഥയല്ല, ഭയമാണ് ശത്രു'

കാർ-ടി കോശ (CAR-T സെൽ) തെറപ്പിയുടെ ശാസ്ത്രം

എന്താണ് ടി - കോശങ്ങൾ (T cell)

ടി- കോശങ്ങൾ (T cell) നമ്മുടെ പ്രതിരോധ സംവിധാനത്തിൽ പ്രധാന പങ്കു വഹിക്കുന്നു. ഇവ ശരീരത്തിലെ അസ്വാഭാവികമായതും,രോഗജനകമായ കോശങ്ങളെ തിരിച്ചറിയുകയും നശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ, ചിലപ്പോൾ കാൻസർ കോശങ്ങൾ പ്രതിരോധ സംവിധാനത്തിൽ നിന്ന് മറഞ്ഞുപോകുന്നതിനാൽ ടി- കോശങ്ങൾ അവയെ തിരിച്ചറിയുന്നില്ല.

എന്താണ് കൈമേരിക് ആന്റിജൻ റിസപ്റ്റർ (Chimeric Antigen Receptor -CAR)

ടി- കോശങ്ങൾക്ക് കാൻസർ സെല്ലുകളെ കൃത്യമായി തിരിച്ചറിയാനും ആക്രമിക്കാനും കഴിവുള്ളതാക്കി മാറ്റുന്നതിന് ജനിതകമായി രൂപകൽപ്പന ചെയ്ത റിസപ്റ്റർ (genetically engineered receptors) ആണ് ഇത്. സാധാരണ ടി- കോശങ്ങൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്, പക്ഷേ, കാൻസർ കോശങ്ങൾ പലപ്പോഴും പ്രതിരോധ സംവിധാനങ്ങളിൽ നിന്ന് മറഞ്ഞുനിൽക്കാൻ (immune evasion) ശ്രമിക്കും.

CAR T Therapy
ഇന്ത്യയിലെ യുവാക്കളിൽ കാൻസർ വർധന

ഇതിന് പരിഹാരമായി, രോഗിയിൽ നിന്ന് എടുത്ത ടി- കോശങ്ങൾ ലാബിൽ കൃത്രിമമായി നിർമ്മിക്കുന്ന റിസപ്റ്റർ ചേർത്ത് ജനിതക മാറ്റം വരുത്തുന്നു.ഇത് തിരികെ രോഗിയിലേക്ക് നൽകി കഴിഞ്ഞാൽ, ഇവയെ കാർ-ടി കോശങ്ങൾ (CAR T cells) എന്നു വിളിക്കുന്നു. ഇവയ്ക്ക് കാൻസർ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും കഴിയും.

ഈ സാങ്കേതിക വിദ്യ ശരീരത്തിന്റെ സ്വന്തം പ്രതിരോധത്തെ തന്നെ ജീവിക്കുന്ന മരുന്ന് (living drug) ആക്കി മാറ്റുന്നു.

കാർ കോശങ്ങളുടെ ഘടന (Structure of CAR cells)

കാർ കോശങ്ങൾ പ്രകൃതിദത്ത പ്രതിരോധ പ്രവർത്തനത്തെ അനുകരിച്ചു കൂടുതൽ സൂക്ഷ്മമായ ലക്ഷ്യമുള്ള (precision targeting) ശേഷിയോടെയാണ് നിർമ്മിക്കുന്നത്. ഇതിൽ പ്രധാനമായും രണ്ട് ഭാഗങ്ങളുണ്ട്:

CAR T Therapy
മൊബൈൽ ഫോൺ പോക്കറ്റിലിട്ടാൽ കാൻസർ വരുമോ? | Dr Jojo V. Joseph Interview - Part 2

എക്ടോഡൊമെയിൻ ( Ectodomain )– തിരിച്ചറിയൽ ഘടകം;

ഇത് ടി സെല്ലി ( T-cell)ന്റെ പുറത്താണ് സ്ഥിതി ചെയ്യുന്നത്. ഇവ ആന്റിജൻ തിരിച്ചറിയുന്നതിന് (Antigen recognition)സഹായകമാകുന്നു. കാൻസർ കോശങ്ങളുടെ ഉപരിതലത്തിലുള്ള പ്രത്യേക പ്രോട്ടീനുകളുമായി ബന്ധപ്പെടുന്നു . ഇത് സാധാരണയായി മോണോക്ലോണൽ ആന്റിബോഡികൾ( monoclonal antibodies ) അടിസ്ഥാനമാക്കിയുള്ളതാണ്.

എൻഡോഡൊമെയിൻ (Endodomain) – സിഗ്നൽ ഘടകം;

ഇത് ടി സെല്ലി ( T-cell)ന്റെ അകത്തു സ്ഥിതി ചെയ്യുന്നു. ആന്റിജന് സിഗ്നൽ കൈമാറ്റം (signal transduction ) നടത്തി ടി സെല്ലി (T-cell)നെ സജീവമാക്കുന്നു.

കാൻസർ സെല്ലിനെ ആക്രമിക്കുന്ന പ്രതിരോധ പ്രതികരണം (immune response) ആരംഭിക്കുന്നത് ഇപ്രകാരമാണ് , CAR-കൾക്ക് ഒരേസമയം തിരിച്ചറിയ (recognition) ലും നശിപ്പിക്ക(destruction)ലും നടത്താൻ കഴിയും

ഉദാഹരണത്തിനു കാ‍ർ-ടി (CAR-T) കോശങ്ങൾക്ക് കാൻസർ കോശങ്ങളുടെ ഉപരിതലത്തിൽ ഉള്ള പ്രത്യേക ആന്റിജൻ ( CD19, (a B-cell surface protein) തിരിച്ചറിയാനും നശിപ്പിക്കാനും കഴിയുന്നു.

CAR T Therapy
കേരളത്തി​ന്റെ ആരോ​ഗ്യമാതൃക: നേട്ടങ്ങളിൽ കാണാതെ പോകുന്ന വെല്ലുവിളികൾ

ചികിത്സയുടെ ഘട്ടങ്ങൾ

➽രോഗിയുടെ രക്തത്തിൽ നിന്ന് ടി (T)സെല്ലുകൾ ശേഖരിക്കുന്നു

➽ശേഖരിച്ച ടി (T) സെല്ലുകളിൽ കൈമേറിക് ആന്റിജൻ റിസെപ്റ്റർ (Chimeric Antigen Receptor (CAR)) ചേർക്കുന്നു.

➽കാർ -ടി (CAR-T) സെല്ലുകൾ ലാബിൽ വളർത്തുന്നു.

➽കാർ -ടി (CAR-T) സെല്ലുകൾ തിരിച്ചു രോഗിയുടെ ശരീരത്തിൽ കുത്തിവയ്ക്കുന്നു , അവ കാൻസർ കോശങ്ങളെ ലക്ഷ്യമിടുന്നു.

car t cell therapy
car t cell therapy-representative purpose onlyGemini AI

കാർ -ടി(CAR-T) സെൽ തെറപ്പിയുടെ ഗുണങ്ങൾ

കാർ -ടി (CAR-T) സെല്ലുകൾ ശരീരത്തിൽ ദീർഘകാലം നിലനിൽക്കുകയും, കാൻസർ കോശങ്ങളെ തുടർച്ചയായി തിരിച്ചറിയുകയും നശിപ്പിക്കുകയും ചെയ്യുന്നു. രോഗിയുടെ സ്വന്തം കോശങ്ങൾ ഉപയോഗിച്ച് വ്യക്തിഗത ചികിത്സാ രീതികൾക്ക് അനുസൃതമായി ഇത് പ്രവർത്തിക്കുന്നു .

CAR T-cell therapy (കാർ- ടി സെൽ തെറാപ്പി)യുടെ വിജയ നിരക്ക് കാൻസർ ഏതാണ് എന്നത് അനുസരിച്ച് വ്യത്യാസപ്പെടുന്നു. ആക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (Acute Lymphoblastic Leukemia -ALL) ബാധിച്ചവരിൽ ഏകദേശം 75% പേർ പൂർണ്ണമായ രോഗമുക്തി (complete remission) നേടി.ഡിഫ്യൂസ് ലാർജ് ബി-സെൽ ലിംഫോമ (Diffuse Large B-cell Lymphoma -DLBCL) ബാധിതരിൽ ഏകദേശം 50% പേർ പൂർണ്ണ രോഗ മുക്തി നേടി, മൾട്ടിപ്പിൾ മൈലോമയിൽ (Multiple Myeloma) മൊത്തം രോഗമുക്തി നിരക്ക് 87.8% വരെ ഉള്ളതായി റിപ്പോർട്ടുകൾ കാണിക്കുന്നു .

CAR T Therapy
മൊബൈൽ ഫോൺ പോക്കറ്റിലിട്ടാൽ കാൻസർ വരുമോ? | Dr Jojo V. Joseph Interview - Part 2

എങ്കിലും, ചില രോഗികളിൽ രോഗം വീണ്ടും വരുക (relapse) എന്നത് സംഭവിക്കാം, പ്രത്യേകിച്ച് മൾട്ടിപ്പിൾ മൈലോമ (Multiple Myeloma)യിൽ പലരിൽ ഒന്നു മുതൽ രണ്ട് വർഷത്തിനുള്ളിൽ രോഗം വീണ്ടും വരുന്നത് കാണാം. ചില രോഗികൾക്ക് തുടർന്നും കാർ- ടി (CAR T-cells) സെല്ലുകൾ ശരീരത്തിൽ പ്രവർത്തനശേഷി നിലനിർത്തി ദീർഘകാല രോഗമുക്തി ലഭിക്കാം, അതിനാൽ ഓരോ രോഗിയുടെയും ഫലം വ്യക്തിഗതമാണ്.

കാ‍ർ - ടി (CAR-T) സെൽ തെറാപ്പിയുടെ ചെലവ് വളരെ ഉയർന്നതാണ്. പാർശ്വഫലങ്ങളായി സൈറ്റോകൈൻ റിലീസ് സിൻഡ്രോo( Cytokine Release Syndrome -CRS), നാഡികളിലെ ടോക്സിസിറ്റി (Nervous System Toxicity) എന്നിവ ചില രോഗികളിൽ സംഭവിക്കാറുണ്ട്.

ഈ ചികിത്സ കീമോ തെറപ്പി, റേഡിയേഷൻ, സ്റ്റെം സെൽ മാറ്റിവെക്കൽ എന്നിവ കൊണ്ട് രോഗം ഭേദമാകാത്തവർക്ക് പ്രത്യാശ നൽകുന്നു. ഇതുവരെ കാ‍ർ- ടി (CAR-T) തെറപ്പി പ്രധാനമായി രക്താർബുദം,ചില ലിംഫോമകൾ (അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (ALL), ഡിഫുസ്ഡ് ലിംഫോമ (diffused lymphoma), ഫോളിക്കുലാർ ലിംഫോമ (follicular lymphoma),ബി സെൽ ലിംഫോമ (B-cell Lymphoma), മൾട്ടിപ്പിൾ മൈലോമ (Multiple Myeloma)- എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു

CAR T Therapy
കാൻസറിനെ നേരത്തെ തിരിച്ചറിയാം, എന്താണ് പ്രീ-കാൻസർ ലക്ഷണങ്ങൾ

എന്നാൽ,സോളിഡ് ട്യൂമറുകൾ (solid tumour )-ക്കുള്ള പരീക്ഷണങ്ങൾ ഇപ്പോഴും നടക്കുകയാണ്. പ്രത്യാശാജനകമായ ഫലങ്ങൾ ഉണ്ടായിട്ടും ചിലപ്പോൾ ആന്റിജൻ എസ്കേപ് (Antigen escape) , സൈറ്റോകൈൻ റിലീസ് സിന്‍ഡ്രോം(Cytokine Release Syndrome -CRS), ന്യൂറോ ടോക്സിസിറ്റി (neurotoxicity -ICANS) പോലുള്ള വെല്ലുവിളികളും ഉണ്ടാകുന്നുണ്ട്.

ഇതുകാരണം ഈ മേഖലയിൽ പുതിയ ഗവേഷണങ്ങൾ ഇപ്പോഴും നടക്കുകയാണ്. ഡ്യൂവൽ ടാർഗറ്റ് കാർസ് (dual-target CARs), അർമേഡ് കാ‍ർ-ടി സെൽസ്( armored CAR T-cells), ആലോജിനിക് കാർ -ടിസെൽസ് ( allogeneic CAR T-cells) എന്നിവ ഈ ചികിത്സയുടെ പുതിയ സാധ്യതകളാണ്. ജീൻ എഡിറ്റിങ് ആൻഡ് കോമ്പിനേഷൻ തെറപ്പികൾ ( gene editing and combination therapies) വഴി ശാസ്ത്രജ്ഞർ CAR-T സെൽ തെറാപ്പി വിപുലീകരിക്കാൻ ശ്രമിക്കുന്നു.

ഭാവിയിൽ, കാർ-ടി (CAR-T) തെറപ്പി ചെലവ് കുറയ്ക്കാനും കൂടുതൽ വ്യാപകമാകാനും, കൂടുതൽ രോഗികൾക്ക് ലഭ്യമാക്കാനും സാധിക്കുന്ന രീതിയിലുള്ള ഗവേഷണം തുടരുകയാണ്.

ഇന്ത്യയിലും കേരളത്തിലും കാർ- ടി (CAR-T) സെൽ തെറാപ്പി ലഭ്യമാകുന്ന ചില ആശുപത്രികളുണ്ട്. ചികിത്സാ ചെലവ് ഏകദേശം 75 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ആകാം, എന്നാൽ ചില ഇൻഷുറൻസ് പോളിസികൾ ഭാഗികമായി സഹായം നൽകുന്നുണ്ട്.

റഫറൻസ്

➧Pham-Danis et. al, Restoration of LAT activity improves CAR T cell sensitivity and persistence in response to antigen-low acute lymphoblastic leukemia. Cancer Cell, 2025

➧CAR T Cells: Engineering Patients’ Immune Cells to Treat Their Cancers- National Cancer Institute. (2025).

➧Development and first-in-human CAR T therapy against the pathognomonic MiT-fusion driven protein GPNMB | medRxiv (2025)

ഡോ. സിനി മാത്യു ജോൺ, കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കൽഗറിയിൽ സീനിയർ സയന്റിസ്റ്റും ത്രോംബോസിസ് ഹീമോസ്റ്റാസിസ് ഗവേഷണ വിഭാഗത്തിന്റെ ശാസ്ത്ര മേധാവിയുമാണ് 2000-2024 വരെ കാർ‍ -ടി റിസർച്ച് ഗ്രൂപ്പിൽ അംഗമായിരുന്നു. Development and first-in-human CAR- T therapy against the pathognomonic MiT-fusion driven protein GPNMB | medRxiv (2025) ഈ ആർട്ടിക്കിൾ ലേഖകരിലൊരാളും ഗവേഷകരിലൊരാളും ആണ് .

Summary

How CAR T Therapy, the ‘Living Drug,’ Uses genetically engineered T Cells to Defeat Cancer and Deliver Durable Remission

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com