കോവിഡ്; സച്ചിൻ ടെണ്ടുൽക്കർ ആശുപത്രി വിട്ടു; വീട്ടിൽ നിരീക്ഷണത്തിൽ തുടരും

കോവിഡ്; സച്ചിൻ ടെണ്ടുൽക്കർ ആശുപത്രി വിട്ടു; വീട്ടിൽ നിരീക്ഷണത്തിൽ തുടരും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

മുംബൈ: കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഇന്ത്യൻ നായകനും ഇതിഹാസ ബാറ്റ്സ്മാനുമായ സച്ചിൻ ടെണ്ടുൽക്കർ ആശുപത്രി വിട്ടു. വ്യാഴാഴ്ച വീട്ടിലെത്തിയ കാര്യം സച്ചിൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ തുടരും.

മാർച്ച് 27-നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഡോക്ടർമാരുടെ നിർദേശപ്രകാരം മുൻകരുതലെന്ന നിലയ്ക്ക് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തനിക്ക് വേണ്ടി പ്രാർഥിച്ച ആരാധകർക്കും പരിചരിച്ച മെഡിക്കൽ സ്റ്റാഫിനും സച്ചിൻ നന്ദിയറിയിച്ചു.

റോഡ് സേഫ്റ്റി വേൾഡ് സീരീസ് ടൂർണമെന്റിൽ കളിച്ചതിന് പിന്നാലെയാണ് മാസ്റ്റർ ബ്ലാസ്റ്റാർക്ക് കോവിഡ‍് സ്ഥിരീകരിച്ചത്. സച്ചിനൊപ്പം ടൂർണമെന്റിൽ കളിച്ച എസ് ബദ്രിനാഥ്, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com