സുംബയില്‍ മുഴുകാം, ശാരീരിക ഫിറ്റ്‌നെസ് മാത്രമല്ല വൈകാരികമായും ഫിറ്റായിരിക്കാം  

ഹിപ് ഹോപ്, സോകാ, സാംമ്പാ, സാല്‍സാ, മെറിന്‍ഗ്വേ, മാംബൂ എന്നീ നൃത്തരൂപങ്ങളാണ് സുംബയുടെ കൊറിയോഗ്രഫിയില്‍ ഉള്‍പ്പെട്ടുട്ടുള്ളത്. 
സുംബയില്‍ മുഴുകാം, ശാരീരിക ഫിറ്റ്‌നെസ് മാത്രമല്ല വൈകാരികമായും ഫിറ്റായിരിക്കാം  

വൈകാരികമായി തകര്‍ന്ന അവസ്ഥയിലൂടെയാണോ നിങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്? എങ്കില്‍ ഈ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ നിങ്ങളെ സുംബ പരിശീലനം സഹായിക്കും. കാരണം സുംബ ഒരാളെ ശാരീരിക ഫിറ്റ്‌നസ് നേടാന്‍ മാത്രമല്ല മാനസീക ആരോഗ്യവും, ജീവിതനിലവാരവും ഒക്കെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പഠനം തെളിയിച്ചിട്ടുള്ളതാണ്. ചടുലമായ സംഗീതത്തിനനുസരിച്ച് നൃത്തവും എയ്‌റോബിക് മൂവ്‌മെന്റുകളും ഉള്‍പ്പെടുന്ന ഒരു ഫിറ്റ്‌നെസ് പ്രോഗ്രാമാണ് സുംബ. 

ഹിപ് ഹോപ്, സോകാ, സാംമ്പാ, സാല്‍സാ, മെറിന്‍ഗ്വേ, മാംബൂ എന്നീ നൃത്തരൂപങ്ങളാണ് സുംബയുടെ കൊറിയോഗ്രഫിയില്‍ ഉള്‍പ്പെട്ടുട്ടുള്ളത്. 

കായികാധ്വാനം ആവശ്യമില്ലാത്ത എപ്പോഴും ഇരുന്നുകൊണ്ട് മാത്രമുള്ള ജീവിതരീതി പിന്തുടരുന്നവരെ അഞ്ച് ആഴ്ച്ച സുംബ പ്രോഗ്രാമില്‍ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പഠനമാണ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്. സുംബ ശീലിച്ച 5 ആഴ്ചകളോടെ ഇവരുടെ ജീവിതനിലവാരം വളരെയധികം മെച്ചപ്പെട്ടതായി പഠനത്തില്‍ പറയുന്നു പ്രത്യേകിച്ച് പരിശീലനത്തിന് മുമ്പ് ഇവരില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരുന്ന വൈകാരിക നില സുംബ ശീലിച്ചതോടെ മെച്ചപ്പെട്ടു. 

ജീവിതനിലവാരം എന്ന വളരെ വ്യാപിച്ച് കിടക്കുന്ന വിഷയത്തിന് എട്ട് തലങ്ങളായി വിഭജിച്ചുകൊണ്ടായിരുന്നു പഠനം. സാമൂഹിക, വൈകാരികം, ശാരീരിക അവസ്ഥ, ശാരീരിക വേദന, ശാരീരിക പ്രവര്‍ത്തികള്‍, ഊര്‍ജ്ജസ്വലത, മാനസികാരോഗ്യം, പൂര്‍ണ്ണമായുള്ള ആരോഗ്യം എന്നിങ്ങനെയാണ് എട്ടായി തരംതിരിച്ചത്. പരിശീലനത്തിന് അവസാനം തുടക്കത്തില്‍ ഏറ്റവും കുറവ് കാണപ്പെട്ട വൈകാരിക തലമാണ് ഏറ്റവുമധികം ഉയര്‍ന്നതായി കാണാന്‍ കഴിഞ്ഞതെന്നത് വളരെ രസകരമായ കണ്ടെത്തലായിരുന്നെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സ്‌പെയിനിലെ ഗ്രാനഡാ സര്‍വകലാശാലയിലെ പ്രധാന ഗവേഷകന്‍ ഐറ ബറാന്‍കോ റുയിസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com