ഇനി സ്‌ട്രോക്കിനെ പേടിക്കേണ്ട; ജീവിതശൈലിയില്‍ ഈ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാല്‍ മതി

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതഭാരം പുകവലി, മദ്യപാനം, കൊളസ്‌ട്രോള്‍  തുടങ്ങിയവയാണ് പ്രധാനമായും നമ്മെ സ്‌ട്രോക്കിലേക്ക് നയിക്കുന്നത്
ഇനി സ്‌ട്രോക്കിനെ പേടിക്കേണ്ട; ജീവിതശൈലിയില്‍ ഈ അഞ്ച് മാറ്റങ്ങള്‍ വരുത്തിയാല്‍ മതി

ജീവിതം മനോഹരമായി മുന്നോട്ടുപോകുമ്പോഴായിരിക്കും സ്ട്രാക് വില്ലനായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതഭാരം പുകവലി, മദ്യപാനം, കൊളസ്‌ട്രോള്‍  തുടങ്ങിയവയാണ് പ്രധാനമായും നമ്മെ സ്‌ട്രോക്കിലേക്ക് നയിക്കുന്നത്. നിലവിലെ ജീവിതശൈലിയില്‍ മാറ്റം കൊണ്ടുവന്നാല്‍ ഒരു പരിധി വരെ സ്‌ട്രോക് വരാനുള്ള സാധ്യതകള്‍ കുറക്കാന്‍ സാധിക്കും. പ്രധാനമായി താഴെ പറയുന്ന അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്ട്രാക്കിനെ പേടിക്കേണ്ടതായി വരില്ല. 

ഭക്ഷണത്തില്‍ ഉപ്പിന്റെ ഉപയോഗം കുറക്കണം

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമാണ് സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണം. കൂടുതല്‍ ഉപ്പ് കലര്‍ന്ന ഭക്ഷണങ്ങളായ സോസുകള്‍, സൂപ്പുകള്‍, കേട് വരാതെ സൂക്ഷിക്കുന്ന മാംസാഹാരങ്ങള്‍, ഇന്‍സ്റ്റന്റ് ഭക്ഷണങ്ങളെല്ലാം രോഗ സാധ്യത വര്‍ധിപ്പിക്കും. അതിനാല്‍ ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

പുകവലി ഉപേക്ഷിക്കൂ

പുകവലിക്കുന്നവരില്‍ സ്‌ട്രോക് വരാനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലായിരിക്കും. സ്‌ട്രോക്കില്‍ നിന്നുമാത്രമല്ല പല രോഗങ്ങളില്‍ നിന്നും ഇത് രക്ഷിക്കും. പുകവലി ഉപേക്ഷിക്കുമ്പോള്‍ ആദ്യം ഉണ്ടാകാന്‍ സാധ്യതയുള്ള അസ്വസ്ഥതയും സമ്മര്‍ദ്ദവും യോഗയിലൂടെയും വ്യായാമത്തിലൂടെയും ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും. 

കോളസ്‌ട്രോളിനെ ശ്രദ്ധിക്കണം

കൊളസ്‌ട്രോള്‍ ശരിക്കും ഒരു വില്ലനാണ്. രക്തത്തിലുണ്ടാകുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ (ചീത്ത കോളസ്‌ട്രോള്‍) അളവ് അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എല്‍ഡിഎല്ലിന്റെ അളവ് കൂടുന്നത് ഹൃദയസംബദ്ധമായ രോഗങ്ങളിലേക്ക് നയിക്കും. ആഹാരത്തില്‍ പഴത്തിന്റേയും പച്ചക്കറിയുടേയും മത്സ്യത്തിന്റേയും അളവ് വര്‍ധിപ്പിക്കുന്നത് അമിത ഭാരം കുറക്കാന്‍ സഹായിക്കും. 

അര മണിക്കൂര്‍ വ്യായാമം നിര്‍ബന്ധം

ദിവസേന വ്യായാമം ചെയ്യുന്നതിലൂടെ സ്‌ടോക് വരുന്ന തടയാന്‍ സാധിക്കും. സൈക്ലിംങ്, നടത്തം, നീന്തല്‍ എന്നിവ നിങ്ങള്‍ക്ക് മികച്ച ശരീര ഘടന നിലനിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം രോഗസാധ്യതയും കുറക്കും. 

സമൂഹവുമായി അടുത്തുനില്‍ക്കൂ

സമൂഹത്തില്‍ നിന്ന് അകന്ന് ഒറ്റയ്ക്ക് നില്‍ക്കുന്നത് ഹൃദയത്തിന് നല്ലതെന്നാണ് ഗവേഷണ റിപ്പോര്‍ട്ട്. ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ക്ക് സ്‌ട്രോക് വരാനുള്ള സാധ്യത 29 ശതമാനം കൂടുതലാണെന്ന് യുകെയിലെ യോര്‍ക് യൂണിവേഴിസിറ്റിയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ജീവതത്തിലെ സമ്മര്‍ദ്ദങ്ങളേയും പ്രശ്‌നങ്ങളേയും മറികടക്കാന്‍ സാമൂഹിക ബന്ധങ്ങള്‍ സഹായിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com