പുരുഷന്‍മാര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്കും സ്തനാര്‍ബുദം വരും; രോഗത്തെ അധിജീവിച്ച 45കാരന്‍ പറയുന്നു

പുരുഷന്‍മാരില്‍ രോഗ സാധ്യത കുറവാണെങ്കിലും ഇത് മനസിലാക്കാന്‍ കഴിയാതെ വരുന്നതിനാല്‍ വലിയ ഭീഷണിയുണ്ടാക്കും
പുരുഷന്‍മാര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്കും സ്തനാര്‍ബുദം വരും; രോഗത്തെ അധിജീവിച്ച 45കാരന്‍ പറയുന്നു

സ്തനാര്‍ബുദം സ്ത്രീകളെ മാത്രമേ ബാധിക്കുകയൊള്ളൂ എന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണ്. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാരിലും സ്തനാര്‍ബുദമുണ്ടാകും. പുരുഷന്‍മാരില്‍ രോഗ സാധ്യത കുറവാണെങ്കിലും ഇത് മനസിലാക്കാന്‍ കഴിയാതെ വരുന്നതിനാല്‍ വലിയ ഭീഷണിയുണ്ടാക്കും. രോഗത്തെ അധിജീവിച്ച 45 കാരനായ സഞ്ജയ് ഗോയല്‍ പുരുഷന്‍മാര്‍ക്ക് നല്‍കുന്ന ഉപദേശവും ഇതു തന്നെയാണ്. 

പലപ്പോഴും രോഗത്തിന്റെ മുന്നറിയിപ്പ് ശരീരം തന്നുകൊണ്ടിരുന്നെങ്കിലും ഇത് അവഗണിച്ചതാണ് അര്‍ബദത്തിന് കാരണമായതെന്ന് സഞ്ജയ് പറയുന്നു. ചെറിയ പ്രായത്തില്‍ അദ്ദേഹം നല്ലരീതിയ്ല്‍ തടിച്ചിട്ടായിരുന്നു. അതുപോലെ വലത്തെ സ്തനത്തിന് വലിപ്പം കുറച്ച് കൂടുതലായിരുന്നു. വളരുമ്പോള് അത് കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വലിപ്പക്കൂടുതല്‍ അര്‍ബുദത്തിന് കാരണമാവുകയായിരുന്നു. 24 വയസ്സിലാണ് രോഗത്തിന്റെ മുന്നറിയിപ്പ് ആദ്യമായി ലഭിക്കുന്നത്. വലത്തെ സ്തനത്തില്‍ നിന്ന് ദ്രാവകം ഒഴുകിയെങ്കിലും ഇത് കാര്യമാക്കിയില്ല. പിന്നീട് 30- ാം വയസ്സില്‍ മുഴ രൂപപ്പെട്ടു. എന്നാല്‍ സ്തനത്തില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയപ്പോള്‍ മുതലാണ് അദ്ദേഹം വൈദ്യസഹായം തേടാന്‍ തീരുമാനിക്കുന്നത്. 

എന്നാല്‍ ഡോക്റ്റര്‍ സഞ്ജയ്ക്ക് ആന്റിബയോട്ടിക്കുകള്‍ കൊടുത്ത് തിരിച്ചയക്കുകയാണ് ചെയ്തത്. മരുന്നു കഴിച്ചതോടെ താത്കാലികമായി ബുദ്ധിമുട്ടുകള്‍ ഇല്ലാതായി. എന്നാല്‍ ഏകദേശം ഒരു വര്‍ഷം ആയപ്പോള്‍ സ്തനത്തില്‍ വേദനയുണ്ടായി. ഡോക്റ്ററെ സമീപിച്ചെങ്കിലും പഴയ മരുന്നുകള്‍ തുടന്ന് കഴിക്കാനാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ വേദന കലശലായതോടെ കുടുംബസൂഹൃത്തായ സര്‍ജനെ കണ്ടു. സൂചനകള്‍ കേട്ട് സംശയം തോന്നിയ അദ്ദേഹം വിദഗ്ധ പരിശോധനയ്ക്ക് വിദേയനാക്കുകയായിരുന്നു. ഇതില്‍ നിന്നാണ് രോഗം സ്ഥിതീകരിച്ചത്. രോഗം അറിഞ്ഞ ഉടന്‍ ചികിത്സ ആരംഭിക്കുകയും സ്തനം നീക്കം ചെയ്തതുമാണ് സഞ്ജയ്ക്ക് രക്ഷയായത്. 

പുരുഷന്‍മാരില്‍ ഈ രോഗം ഉണ്ടാവുകയില്ല എന്ന് ഒരിക്കലും ചിന്തിക്കരുതെന്നാണ് തന്റെ അനുഭവത്തില്‍ നിന്ന് സഞ്ജയ് പറയുന്നത്. ഏതെങ്കിലും രീതിയിലുള്ള ബുദ്ധമുട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com