വിവാഹത്തിന് മുമ്പ് നിങ്ങളുടെ ലൈംഗീകചരിത്രം പങ്കാളിയോട് പറയണോ? 

പ്രണയവും പ്രണയതകര്‍ച്ചയുമൊക്കെ മറികടന്ന് ഒരു വിവാഹജീവിതത്തിലേക്ക് കടക്കുന്ന പലര്‍ക്കും ഉണ്ടാകുന്ന സംശയമാണ് ലൈംഗീകചരിത്രം പങ്കാളിയുമായി പങ്കുവയ്ക്കണോ എന്നത്
വിവാഹത്തിന് മുമ്പ് നിങ്ങളുടെ ലൈംഗീകചരിത്രം പങ്കാളിയോട് പറയണോ? 

പ്രണയവും പ്രണയതകര്‍ച്ചയുമൊക്കെ മറികടന്ന് ഒരു വിവാഹജീവിതത്തിലേക്ക് കടക്കുന്ന പലര്‍ക്കും ഉണ്ടാകുന്ന സംശയമാണ് ലൈംഗീകചരിത്രം പങ്കാളിയുമായി പങ്കുവയ്ക്കണോ എന്നത്. തീര്‍ച്ചയായും ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ എല്ലാം തുറന്ന പറയുന്നത് തന്നെയാണ് ശരി. പിന്നീട് പ്രശ്‌നമായേക്കാവുന്ന എന്തെങ്കിലും സംഭവങ്ങള്‍ നിങ്ങളുടെ മുന്‍കാല ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് രഹസ്യമാക്കി വയ്ക്കുന്നതിലും നല്ലത് ഒന്നിച്ച് ജീവിച്ചുതുടങ്ങുന്നതിന് മുമ്പ് അത് സംസാരിച്ച് തീര്‍ക്കുന്നതാണ്. ലൈംഗീകചരിത്രം പങ്കാളിയുമായി പങ്കുവയ്ക്കുന്നതാണ് നല്ലതെന്ന് പറയുന്നതിന് കാരണങ്ങളും ഉണ്ട്.

വിവാഹജീവിതത്തിന്റെ തുടക്കസമയത്തെ എക്‌സൈറ്റ്‌മെന്റ് കാലഘട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ പങ്കാളിയുടെ ശ്രദ്ധയില്‍ വരുത്താതിരിക്കുക എളുപ്പമായിരിക്കാം പക്ഷെ മുന്നോട്ടുള്ള ജീവിതത്തില്‍ ഇത്തരം വിഷയങ്ങള്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പൊങ്ങിവരാന്‍ സാധ്യതയുണ്ട്. കള്ളം പറയുന്നതിനേക്കാളും രഹസ്യമായി സൂക്ഷിക്കാം എന്ന് കരുതുന്നതിനേക്കാളും നല്ലത് എല്ലാം തുറന്ന് പറഞ്ഞ് സുഖകരമായി ജീവിക്കുന്നതാണ്. 

ഈ വിഷയത്തില്‍ ആദ്യം മനസിലാക്കേണ്ട കാര്യം ഇത്തരത്തിലൊരു ഭൂതകാലം ഉണ്ടാകുന്നത് സ്വാഭാവികമാണ് എന്നതാണ്. ഒരു ബന്ധത്തിലായിരിക്കുക എന്നതോ ഒരാളുമായി ഡേറ്റിംഗില്‍ ഏര്‍പ്പെട്ടു എന്നതോ ഒന്നും തെറ്റായ കാര്യങ്ങളല്ല. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ എന്ന നിലയിലല്‍ എല്ലാവര്‍ക്കും തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇത്തരം കാര്യങ്ങളുടെ പേരില്‍ നിങ്ങളെ ആരെങ്കിലും തെറ്റായി വിലയിരുത്തിയാല്‍ അവിടെ പിഴവ് നിങ്ങളുടെ ഭാഗത്തല്ല എന്ന് മനസിലാക്കുക. നിങ്ങളുടെ ഏറ്റപറയലിനെ എത്രത്തോളം നിങ്ങളുടെ പങ്കാളി മനസിലാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ അറിയാനും സാധിക്കും. 

ഇത്തരം വിഷയങ്ങള്‍ തുറന്നുപറയുന്നതില്‍ മറ്റ് പല ഗുണങ്ങളും ഉണ്ട്. തമ്മില്‍ ഇരുവര്‍ക്ക് തങ്ങളുടെ ലൈംഗീക മുന്‍ഗണനകള്‍ മനസിലാക്കിയിരിക്കുവാന്‍ ഈ ചര്‍ച്ചകള്‍ സഹായിക്കും. മറ്റൊരുകാര്യം നിങ്ങളുടെ സ്വകാര്യജീവിതത്തിലെ ഏറ്റവും രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍പോലും വളരെ തുറന്നമനസോടെ പങ്കുവയ്ക്കുമ്പോള്‍ അത് പങ്ഖാളിയുടെ മനസില്‍ നിഹ്ഹളോടുള്ള വിശ്വാസ്യതയും സ്‌നേഹവും കൂടാന്‍ ഇടയാക്കും. 

എന്നാല്‍ ഈ വിഷയം സംസാരിക്കുമ്പോള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെ പോസിറ്റീവ് ആയല്ല നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റമെങ്കില്‍ ആ ബന്ധത്തില്‍ നിന്ന് പിന്മാറുന്നതുതന്നെയാണ് ഉചിതമായ തീരുമാനം. ഓരോ ആളുകള്‍ക്കും ജീവിതത്തെയും ഭാവിയെയും കുറിച്ചുള്ള കാഴ്ചപാടുകള്‍ വ്യത്യസ്തമായിരിക്കും എന്നതുകൊണ്ടുതന്നെ ചിലര്‍ക്ക് ഇത്തരം വിഷയങ്ങള്‍ മനസിലാക്കാന്‍ കഴിയണമെന്നില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com