വിവാഹിതരാണെങ്കില്‍ തൊലിപ്പുറത്തെ കാന്‍സറില്‍ നിന്ന് എളുപ്പം രക്ഷനേടാം

വിവാഹിതരായവര്‍ അവിവാഹിതരേക്കാളും വിവാഹമോചിതരേക്കാളും കൂടുതലായി കാന്‍സറിനെ അതിജീവിക്കുമെന്ന് പറയാന്‍ കൃത്യമായ കാരണവുമുണ്ട്. 
വിവാഹിതരാണെങ്കില്‍ തൊലിപ്പുറത്തെ കാന്‍സറില്‍ നിന്ന് എളുപ്പം രക്ഷനേടാം

ജീവന് ഭീഷണിയാകുന്ന, ഒരുപാട് വേദനയേകുന്ന അസുഖമാണ് കാന്‍സര്‍. ഓരോരുത്തരിലും കാന്‍സര്‍ ഓരോ രൂപത്തിലാണ് വരിക. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്ന വ്യത്യസ്ത കാന്‍സറുകളുണ്ട്. അതില്‍പ്പെടുന്ന ഒന്നാണ് തൊലിപ്പുറത്തെ കാന്‍സര്‍. നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വഭാവം, കുടുംബ പാരമ്പര്യം, വര്‍ഷങ്ങളോളം തുടര്‍ന്നു വരുന്ന ജീവിത രീതി എന്നിവയെല്ലാം ത്വക്കിലെ കാന്‍സറിന് കാരണമായി വരാവുന്നതാണ്. 

എന്നാല്‍ നിങ്ങള്‍ വിവാഹിതരാണെങ്കില്‍ കാന്‍സറില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം. തുടക്കത്തില്‍ തന്നെ ത്വക്കിലെ കാന്‍സര്‍ കണ്ടത്തിയാല്‍, അവര്‍ പങ്കാളിയുള്ള ആളാണെങ്കില്‍ കാന്‍സറില്‍ നിന്നും എളുപ്പം അതിജീവിക്കാമെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹിതരായവര്‍ അവിവാഹിതരേക്കാളും വിവാഹമോചിതരേക്കാളും കൂടുതലായി കാന്‍സറിനെ അതിജീവിക്കുമെന്ന് പറയാന്‍ കൃത്യമായ കാരണവുമുണ്ട്. 

മെലാനൊമയ്ക്ക് (ത്വക്ക് കാന്‍സര്‍) ചര്‍മ്മത്തിന്റെ നിറത്തിന്റെ കാര്യത്തില്‍ അങ്ങനെ വ്യത്യാസമൊന്നുമില്ല. കറുത്ത നിറത്തിലുള്ള ചര്‍മ്മത്തില്‍ മെലാനിന്‍ നല്‍കുന്ന സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍(എസ്പിഎഫ്) 13.4 ആണ് അതേസമയം വെളുത്ത ചര്‍മ്മമുള്ളവരില്‍ ഇത് 3.4 ആണ്. യഥാര്‍ത്ഥത്തില്‍ ഒരാളുടെ ചര്‍മ്മത്തില്‍ എസ്പിഎഫ് 15 ആവണമെന്നാണ്.

പിന്നെ വെളുത്ത നിറമുള്ളവരില്‍ കൂടുതലായി കാന്‍സര്‍ വരാന്‍ കാരണം ടാനിങ് ബെഡ് ആണ്. ഇത് വെളുത്ത നിറമുള്ളവരാണ് അധികം ചെയ്ത് വരാറുള്ളത്. അവരുടെ ശരീരത്തില്‍ കാണപ്പെടുന്ന ചെറിയ കാക്കപ്പുള്ളികളും മറ്റും അകറ്റാനാണ് ടാനിങ് ബെഡ് ചെയ്യുന്നത്. അമേരിക്കക്കാര്‍ എല്ലാം ടാനിങ് ബെഡ് ചെയ്യാറുണ്ട്. 

ഇനി ത്വക്കിലെ കാന്‍സറും വിവാഹവും തമ്മിലുള്ള ബന്ധം എന്താണെന്നല്ലേ.. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഏത് കാന്‍സറും ഭേദമാക്കാം. പ്രത്യേകിച്ച് തൊലിപ്പുറത്തെ കാന്‍സര്‍. അപ്പോള്‍ വിവാഹിതരാണെങ്കില്‍ ശരീരത്തിലുണ്ടാകുന്ന ചെറിയ ചെറിയ ലക്ഷണങ്ങളെല്ലാം പങ്കാളിക്ക് പെട്ടെന്ന് മനസിലാകും. അതുകൊണ്ട് ഇത് മോശം അവസ്ഥയിലേക്ക് പോകുന്നതിന് മുന്‍പ് തന്നെ ചികിത്സ നേടാനുമാകും. പെന്‍സില്‍വാനിയ സര്‍വ്വകലാശലയിലെ ഗവേഷകരാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ത്വക്കിലെ കാന്‍സറിനെ കുറിച്ച് പഠനം നടത്താന്‍ 50000 മെലാനൊമ രോഗികളെയാണ് തെരഞ്ഞെടുത്തത്. 2010 മുതല്‍ 2014 വരെ യുഎസ് ഗവണ്‍മെന്റ് ശേഖരിച്ചു വെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആളുകളെ തെരഞ്ഞെടുത്തത്. സ്‌കിന്‍ കാന്‍സര്‍ മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്.

തെരഞ്ഞെടുക്കപ്പെട്ടവരില്‍ 43% അവിവാഹിതരും 39% വിവാഹമോചിതരുമായിരുന്നു. എന്നാല്‍ അതില്‍ 3% മാത്രമേ വിവാഹിതരായവര്‍ ഉണ്ടായുരുന്നു. ഇവര്‍ നേരത്തേ രോഗം തിരിച്ചറിഞ്ഞവരും രോഗത്തില്‍ നിന്ന് എളുപ്പത്തില്‍ മുക്തി നേടാന്‍ സാധ്യതയുള്ളവരുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com