ബ്രാ ഉപയോഗിക്കണോ അതോ ഉപേക്ഷിക്കണോ

ബ്രാ ഉപയോഗിക്കണോ അതോ ഉപേക്ഷിക്കണോ

ബ്രാ ഉപയോഗിക്കണോ വേണ്ടയോ എന്ന കാര്യം സ്ത്രീകള്‍ക്കിടയില്‍ ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്. ഭൂരിഭാഗം സ്ത്രീകളും ഇവ തെരഞ്ഞെടുക്കുന്നതിലും ധരിക്കുന്നതിലുമുള്ള അസ്വസ്ഥതകള്‍ പറഞ്ഞ് മുന്നോട്ട് വരാന്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. ഫെമിനിസ്റ്റുകളടക്കം ചിലര്‍ ബ്രാ ഉപയോഗിക്കരുതെന്നാണ് പറയുന്നത്. എന്നാല്‍ ബ്രാ ഉപയോഗിക്കാതിരിക്കുന്നത് എങ്ങനെ എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഏതായാലും ബ്രാ ഉപയോഗിക്കണോ വേണ്ടയോ എന്ന വിഷയത്തില്‍ ഡോക്ടര്‍മാര്‍ തന്നെ മറുപടി നല്‍കുകയാണിപ്പോള്‍.

ഗവേഷകനായ ജീന്‍സ് പതിനഞ്ച് വര്‍ഷം നീണ്ട പഠനത്തിലൂടെ സ്ത്രീകള്‍ക്കിടയില്‍ ബ്രാ ഉപയോഗിക്കുന്നതുകൊണ്ടുള്ള അസ്വസ്ഥതകള്‍ എന്തെല്ലാമാണെന്ന വിശദീകരിക്കയുണ്ടായി. മുന്നൂറിലധികം സ്ത്രീകളെ പഠനവിധേയമാക്കിയതില്‍ നിന്നും ബ്രാ ഉപയോഗിക്കണമെന്നത് നിര്‍ബന്ധമല്ല എന്നാണ് അദ്ദേഹം കണ്ടെത്തിയത്. ഈ വസ്ത്രം ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും ബ്രാ ഉപേക്ഷിക്കുന്നതു കൊണ്ട് നിങ്ങള്‍ക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്.

'ബ്രായും ആരോഗ്യവും എന്ന വിഷയത്തിലേക്ക് വരുമ്പോള്‍, നിര്‍ഭാഗ്യവശാല്‍ ഇതിനെക്കുറിച്ച് അധികം പഠനങ്ങള്‍ ഒന്നും തന്നെ നടന്നട്ടില്ല. ഏതായാലും ബ്രാ നിങ്ങളുടെ ശരീരത്തില്‍ നല്ലതായ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തുന്നില്ല. മാത്രമല്ല, ബ്രാ ഇടാതിരുന്നാല്‍ അത് ആരോഗ്യപരമായി യാതൊരു ദോഷവും വരുത്തുന്നില്ല എന്നാണ് തെളിഞ്ഞിട്ടുള്ളത്'- കാലിഫോര്‍ണിയ അടിസ്ഥാനമായി പ്രവര്‍ത്തുക്കുന്ന നഴ്‌സ് ആയ പാട്രിസിയ ജെര്‍ഗതി പറഞ്ഞു.

റൂലോണ്‍ എന്ന ഗവേഷകന്റെ പഠനത്തില്‍ ബ്രാ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളെപ്പറ്റി പറയുന്നുണ്ട്.  സ്ത്രീകളുടെ സ്തനഭാഗത്തെ സ്വാഭാവിക ദ്രവങ്ങള്‍ ഉല്പ്പാദിപ്പിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കാന്‍ ബ്രാ കാരണമാകുന്നു. ഇത് സ്തനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും'- റൂലോണ്‍ വ്യക്തമാക്കുന്നു.

ബ്രാ എന്ന അടിവസ്ത്രം ധരിക്കുന്നത് കൊണ്ട് സ്ത്രീകളുടെ സൗന്ദര്യവും ശരീരഭംഗിയും വര്‍ധിക്കുമെന്ന വിശ്വാസത്തിലാണ് കുറെ സ്ത്രീകള്‍ ഈ വസ്ത്രം ഉപയോഗിക്കുന്നത്. ഇത് ഒരു ശീലത്തിന്റെ ഭാഗമായതിനാലും തുറിച്ചു നോട്ടങ്ങളെ ഒരു പരിധിവരെ തടഞ്ഞ് നിര്‍ത്താനുമാണ് ചിലര്‍ക്ക് ബ്രാ.

പാരമ്പര്യമായി മറ്റൊരു ധാരണ ബ്രാ ഉപയോഗിക്കുന്നതിനെപ്പറ്റി സമൂഹത്തില്‍ നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രാ ഉപയോഗിക്കാത്ത സ്ത്രീകളുടെ മാറിടം താഴുന്നതിന് കാരണമാകുന്നുവെന്നും സ്തനത്തിന്റെ സൗന്ദര്യത്തെ നിലനിര്‍ത്താന്‍ സ്ഥിരമായി ബ്രാ ഉപയോഗിക്കണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഈ ധാരണ തെറ്റാണ്. പ്രസവങ്ങളുടെ എണ്ണം കൂടുന്നതാണ് മാറിടത്തിന്റെ മസിലുകള്‍ വലിയുന്നതിന് കാരണമെന്നും അവയും ബ്രായുടെ ഉപയോഗവും തമ്മില്‍ ബന്ധമില്ലെന്നും പാട്രിസിയ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com