അമിത ഉത്കണ്ഠയുള്ള ആളാണോ നിങ്ങള്‍? പേടിക്കണ്ട, ഉത്കണ്ഠ നല്ലതാണ്

നിയന്ത്രിതമായ രീതിയില്‍ ഉത്കണ്ഠയുള്ളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഓര്‍മ്മശക്തിയുണ്ടാകും
അമിത ഉത്കണ്ഠയുള്ള ആളാണോ നിങ്ങള്‍? പേടിക്കണ്ട, ഉത്കണ്ഠ നല്ലതാണ്

കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ അസ്വസ്ഥരാകുന്നയാളാണോ നിങ്ങള്‍?  എങ്കില്‍ കുറച്ച് ആശ്വസിച്ചോളൂ.. ചെറിയ ചെറിയ ഉത്കണ്ഠകള്‍ നിങ്ങളുടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. നിയന്ത്രിതമായ രീതിയില്‍ ഉത്കണ്ഠയുള്ളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഓര്‍മ്മശക്തിയുണ്ടാകും. അവര്‍ക്ക് സംഭവിച്ച കാര്യങ്ങളിലെ വിശദാംശങ്ങളെല്ലാം അനായാസമായി ഓര്‍ത്തെടുക്കാന്‍ സാധിക്കും.

അതുപോലെ, ഉത്കണ്ഠയുടെ നില ഒരുപാട് കൂടുമ്പോഴും അത് ഭയത്തിലേക്ക് ഇറങ്ങുമ്പോഴും അത് നെഗറ്റീവ് ആയ നിങ്ങളുടെ ഓര്‍മ്മകളെ ബാധിക്കും. മോശം കാര്യങ്ങളാവാം ഓര്‍ത്ത് ഓര്‍ത്തെടുക്കുക. ഉയര്‍ന്ന അളവില്‍ ഉത്കണ്ഠയുള്ളവരെ അല്‍പം ജാഗ്രതയോടുകൂടി നോക്കിക്കാണണമെന്നാണ് കാനഡയിലെ വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ മരിയ ഫര്‍ണാണ്ടസ് പറയുന്നത്. 

'നിങ്ങളുടെ മെമ്മറിക്ക് പ്രയോജനം നേടാന്‍ പോകുന്ന ഉത്കണ്ഠയുടെ ഒരു ഒപ്റ്റിമല്‍ നിലവാരമുണ്ട്, പക്ഷെ മറ്റു ഗവേഷണങ്ങളില്‍ നിന്ന് ഞങ്ങള്‍ക്കറിയാം ഉയര്‍ന്ന തലത്തിലുള്ള ഉത്കണ്ഠകള്‍ ആളുകളെ ഒരു പ്രത്യേക സ്ഥാനത്തിലേക്ക് എത്തിക്കാന്‍ ഇടയാക്കും, അത് അവരുടെ പഴയ ഓര്‍മ്മകളുടെയും പ്രകടനങ്ങളുടെയും ഫലമാണ്'- പ്രഫസര്‍ മരിയ ഫര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു.

പരീഷണത്തിന് വേണ്ടി വാട്ടര്‍ലൂ സര്‍വകലാശാലയിലെ 80 വിദ്യാര്‍ത്ഥികളടക്കം 80 ബിരുദവിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. അതില്‍ 64 പേര്‍ സ്ത്രീകളായിരുന്നു. പകുതി ആളുകള്‍ക്ക് കട്ടിയുള്ള ടാസ്‌കുകളും മറ്റു പകുതി പേര്‍ക്ക് പൊള്ളയായ ടാസ്‌കുകളും നല്‍കി. ഉയര്‍ന്ന മാനസിക നിലകളുള്ള വ്യക്തികള്‍ അവരുടെ മെമ്മറിയില്‍ വൈകാരിക പശ്ചാത്തലത്തില്‍ സ്വാധീനം ചെലുത്തുന്നതായാണ് പരീക്ഷണത്തില്‍ നിന്നും മനസിലായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com