ഫിറ്റ്‌നസ് ചലഞ്ച് ഇനി നന്നമ്മാളിനോടാവാം; ചുറുചുറുക്കുമായി രാജ്യത്തെ പ്രായമേറിയ യോഗടീച്ചര്‍ ഇവിടുണ്ട്

യോഗ ചെയ്യുന്നുവെങ്കില്‍ നന്നമ്മാളെ പോലെ ചെയ്യണമെന്ന് തമിഴ്‌നാട്ടുകാര്‍ പറയും. 97 കാരിയായ നന്നമ്മാളിന്റെ ഒരു ദിവസം ആരംഭിക്കുന്നത് പുലര്‍ച്ചെ 4.30 ഓടെയാണ് .
ഫിറ്റ്‌നസ് ചലഞ്ച് ഇനി നന്നമ്മാളിനോടാവാം; ചുറുചുറുക്കുമായി രാജ്യത്തെ പ്രായമേറിയ യോഗടീച്ചര്‍ ഇവിടുണ്ട്

കോയമ്പത്തൂര്‍: യോഗ ചെയ്യുന്നുവെങ്കില്‍ നന്നമ്മാളെ പോലെ ചെയ്യണമെന്ന് തമിഴ്‌നാട്ടുകാര്‍ പറയും. 97 കാരിയായ നന്നമ്മാളിന്റെ ഒരു ദിവസം ആരംഭിക്കുന്നത് പുലര്‍ച്ചെ 4.30 ഓടെയാണ് . എഴുന്നേറ്റ് വരുന്ന വഴി അരലിറ്റര്‍ വെള്ളം കുടിക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ യോഗാ ടീച്ചര്‍ കര്‍മ്മനിരതയാവാന്‍ തുടങ്ങും.7 മണി മുതല്‍ പത്ത് മണിവരെ  യോഗ ക്ലാസ് നടത്തും. പത്ത് ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്താകമാനം ഉള്ളത്. 

നന്നമ്മാള്‍ തനിച്ചല്ല വീട്ടുകാരെല്ലാം യോഗ പരിശീലകരാണ്. അത് കഴിഞ്ഞ് റാഗി കൊണ്ട് കുറുക്കുണ്ടാക്കി കഴിക്കും.നന്നമ്മാളിന്റെ അഭിപ്രായത്തില്‍ ഫാസ്റ്റ്ഫുഡിനെക്കാളും പ്രായമായവര്‍ക്ക് യോജിച്ചത് കുറുക്ക് ഭക്ഷണമാണ്.ഫാസ്റ്റുഫുഡാണ് അസുഖങ്ങള്‍ക്കെല്ലാം കാരണമെന്നാണ് നന്നമ്മാള്‍ പറയുന്നത്. ഉച്ചയ്ക്ക് ചീരക്കറീം കൂട്ടി ചോറുണ്ട് നന്നമ്മാള്‍ വിശ്രമിക്കും. രാത്രി 7.30 ന് അര കപ്പ് പാലും, പഴങ്ങള്‍ തേന്‍ ചേര്‍ത്തതും കഴിക്കും. യോഗ മാത്രമല്ല, തമിഴ് ആയോധന കലയായ സിലമ്പാട്ടവും  നന്നമ്മാളിന് വഴങ്ങും, നമ്മുടെ വടകരക്കാരി മീനാക്ഷിയമ്മയെപ്പോലെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com