മുട്ടയുടെ വെള്ള; പോഷകങ്ങളുടെ കലവറ

മുട്ടവെള്ള കഴിക്കുന്നത് കൊണ്ട് ദോഷമില്ല. ഗുണങ്ങളേയുള്ളു.
മുട്ടയുടെ വെള്ള; പോഷകങ്ങളുടെ കലവറ

റെ ആരോഗ്യപ്രദമായ ആഹാരമാണ് കോഴിമുട്ട. എങ്കിലും കൊഴുപ്പുള്ള മുട്ട കഴിക്കാന്‍ പലര്‍ക്കും പേടിയാണ്. എന്നാല്‍ എണ്ണ ചേര്‍ക്കാതെ പുഴുങ്ങിയെടുക്കുന്ന മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുട്ട ദിവസവും കഴിച്ചാല്‍ അമിത കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നാണു മിക്കവരുടെയും സംശയം. പക്ഷേ അതിന്റെ മഞ്ഞക്കരുവാണ് കൊളസ്‌ട്രോള്‍ ഉയര്‍ത്തുന്നത്. മുട്ടവെള്ള കഴിക്കുന്നത് കൊണ്ട് ദോഷമില്ല. ഗുണങ്ങളേയുള്ളു.

മുട്ട പൂര്‍ണമായും കഴിക്കുന്നതിന് പകരം വെള്ള മാത്രം കഴിക്കുന്നത് കലോറി അളവ് കുറക്കാനും പൂരിത കൊഴുപ്പിന്റെ അളവ് കുറക്കാനും സഹായിക്കും. മുട്ടയില്‍ നിന്ന് മഞ്ഞ നീക്കിയാല്‍ അവ കൊളസ്‌ട്രോള്‍ മുക്തമായി. അതിനാല്‍ ആര്‍ക്കെങ്കിലും ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ മുട്ടയുടെ വെള്ള കഴിക്കുക. ഇതുവഴി ഹൃദ്രോഗ സാധ്യത കുറയുകയും കൊളസ്‌ട്രോള്‍ നിലയില്‍ മാറ്റം വരാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും. 

മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീനാല്‍ സമ്പന്നമാണ്. ഉയര്‍ന്ന പ്രോട്ടീന്‍ അളവ് ശരീര പേശികളെ ശക്തിപ്പെടുത്തും. മഞ്ഞ നീക്കുന്നതോടെ മുട്ട കുറഞ്ഞ കലോറി ഭക്ഷണമായി മാറുന്നു. നിങ്ങള്‍ ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുട്ട പൂര്‍ണമായി കഴിക്കുന്നതിന് പകരം വെള്ള മാത്രം കഴിച്ചാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല.

മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്ത സമ്മര്‍ദം കുറക്കാന്‍ സഹായിക്കും. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇലക്‌ട്രോലൈറ്റായി പ്രവര്‍ത്തിക്കുന്ന ധാതുവാണ് പൊട്ടാസ്യം. അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി നടത്തിയ പഠന പ്രകാരം മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്ന ആര്‍വിപിഎസ്എല്‍ എന്നറിയപ്പെടുന്ന പെപ്‌റ്റൈഡ് എന്ന പ്രോട്ടീന്‍ ഘടകം രക്തസമ്മര്‍ദം കുറക്കാന്‍ സഹായിക്കുന്നു.  

പൊട്ടാസ്യം രക്തസമ്മര്‍ദം കുറക്കുന്നതോടെ ഹൃദ്രോഗസാധയതയും ഇല്ലാതാകുന്നു. ഹൃദയധമനികളെ വികസിപ്പിച്ചു നിര്‍ത്താന്‍ ഇവ സഹായിക്കുകയും അതുവഴി രക്തത്തിന്റെ ഒഴുക്ക് സുഗമമാവുകയും ചെയ്യും. വിറ്റാമിന്‍ എ, ബി12, ഡി എന്നിവ അടങ്ങിയതാണ് മുട്ടയുടെ വെള്ള. റിബോഫ്‌ലേവിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ ബി2 പ്രായാധിക്യം കാരണമുണ്ടാകുന്ന പേശികളിലെ ശക്തിക്ഷയം, തിമിരം, മൈഗ്രേന്‍ എന്നിവയെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com