വെളുത്തുള്ളി ആന്റിബയോട്ടിക്കിന് സമം: എന്നും വെറുംവയറ്റില്‍ ഇത് ശീലമാക്കൂ

ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് ബോധവാന്‍മാര്‍ ആയതിനാല്‍ തന്നെയാണ് നമ്മള്‍ ദിവസവും ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്
വെളുത്തുള്ളി ആന്റിബയോട്ടിക്കിന് സമം: എന്നും വെറുംവയറ്റില്‍ ഇത് ശീലമാക്കൂ

വെളുത്തുള്ളിയെ സര്‍വ്വ രോഗ വിനാശകാരിയായാണ് കണക്കാക്കുന്നത്. അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് വെളുത്തുള്ളിക്കുള്ളത്. ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ചു പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. കേരളീയരുടെ മിക്ക വിഭവങ്ങളിലും വെളുത്തുള്ളിക്ക് സ്ഥാനമുണ്ട്. ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് ബോധവാന്‍മാര്‍ ആയതിനാല്‍ തന്നെയാണ് നമ്മള്‍ ദിവസവും ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്. 

അതേപോലെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. വെറും വയറ്റില്‍ കഴിക്കുമ്പോള്‍ വെളുത്തി ആന്റിബയോട്ടിക്കിനു സമാനമായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രഭാത ഭക്ഷണത്തിന് മുന്‍പു വേണം വെളുത്തുള്ളി കഴിക്കേണ്ടത്. ഹൃദ്രോഗം തടയാനും കരള്‍, ബ്ലാഡര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനും വയറിളക്കത്തിനും മികച്ചതാണ് ഈ വെളുത്തുള്ളി പ്രയോഗം. 

ദഹനത്തെ സഹായിക്കാനും വയറ്റില്‍ നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം ഈ വെളുത്തുള്ളി ഏറെ ഉപകാരപ്രദമാണ്. പ്രമേഹം, ചിലയിനം കാന്‍സര്‍, വിഷാദം എന്നിവയെ വരെ തടുക്കാന്‍ വെളുത്തുള്ളിക്കു സാധിക്കുമത്രേ.. ഔഷധമാണെന്നു കരുതി അത് കഴിക്കും മുന്‍പു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഒരിക്കലും വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കാന്‍ പാടില്ല, കഴിച്ച ശേഷം എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നിയാലും നിര്‍ത്തുക. എച്ച്‌ഐവിയ്ക്ക് മരുന്ന് കഴിക്കുന്നവരില്‍ വെളുത്തുള്ളി മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്. 

ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ എന്നിവയ്‌ക്കെല്ലാം വെളുത്തുള്ളിയും ഒരു മരുന്നാണ്. അതുപോലെ ചെറിയ തോതിലെ വിഷബാധ തടയാനും ഉപകരിക്കും. മലശോധന ശരിയാകാന്‍ അല്പം ചൂട് വെള്ളത്തില്‍ കുറച്ചധികം വെളുത്തുള്ളി ചേര്‍ത്തു തിളപ്പിച്ച് ആ വെള്ളം കുടിച്ചാല്‍ മതി. ചെവിവേദനയ്ക്ക് വെളുത്തുള്ളിയുടെ ഒന്നോ രണ്ടോ ഡ്രോപ്പ് നീര് ചെവിയില്‍ ഒഴിക്കുന്നതും നല്ലതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com