അതെങ്ങനെയെന്ന് ഡോ. ബിജു തന്നെ പറയണം; മറുപടിയുമായി സിബി മലയില്‍

ചില വ്യക്തികള്‍ക്ക് വേണ്ടി എങ്ങനെയാണ് സര്‍ക്കാര്‍ ചലച്ചിത്ര മേള പി.ആര്‍ വര്‍ക്ക് നടത്തുന്നതെന്ന്  ആരോപണം ഉന്നയിച്ച ആളുകള്‍ തന്നെ വ്യക്തമാക്കണമെന്ന് സിബി മലയില്‍
അതെങ്ങനെയെന്ന് ഡോ. ബിജു തന്നെ പറയണം; മറുപടിയുമായി സിബി മലയില്‍


തിരുവനന്തപുരം: ചില വ്യക്തികള്‍ക്ക് വേണ്ടി എങ്ങനെയാണ് സര്‍ക്കാര്‍ ചലച്ചിത്ര മേള പി.ആര്‍ വര്‍ക്ക് നടത്തുന്നതെന്ന്  ആരോപണം ഉന്നയിച്ച ആളുകള്‍ തന്നെ വ്യക്തമാക്കണമെന്ന് സംവിധായകനും ഐഎഫ്എഫ്‌കെ വേള്‍ഡ് സിനിമ ജൂറി അംഗവുമായ സിബി മലയില്‍. ഐഎഎഫ്എഫ്‌കെ ചില വ്യക്തികള്‍ക്ക് മാത്രമായുള്ള പി.ആര്‍ വര്‍ക്കായി മാറുന്നുവെന്ന സംവിധായകന്‍ ഡോ. ബിജുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐഎഫ്എഫ്‌കെ തുടങ്ങുന്നതിന് മുമ്പ് തന്നെ ഉയര്‍ന്ന ഗൗരവമായ ആരോപണമായിരുന്നു ഇത്.


സിംഗ് സൗണ്ടിനെക്കുറിച്ച് റസൂല്‍ പൂക്കുട്ടി നടത്തുന്ന സെമിനാറില്‍ അന്‍വര്‍ റഷീദിനെ ഉള്‍പ്പെടുത്തിയതാണ് ചിലര്‍ക്ക് പ്രശ്‌നമായിരിക്കുന്നത്. 
അന്‍വര്‍ റഷീദ് സിംഗ് സൗണ്ട് ഉപയോഗിച്ച് സിനിമ ചെയ്തിട്ടില്ല എന്നുകരുതി അദ്ദേഹം അതിന് എതിരാകണം എന്നില്ലല്ലോ.എന്തുകൊണ്ട് അദ്ദേഹം ഇതുവരെ അതു പരീക്ഷിച്ചില്ല എന്ന് പറയാനുള്ള വേദിയായി അതുമാറുമല്ലോ. എല്ലാ തരത്തിലുള്ള ചര്‍ച്ചകളും സെമിനാറുകളില്‍ ഉയര്‍ന്നു വരണമല്ലോ. അല്ലാതെ എല്ലാവരും പോസിറ്റീവായിട്ടാണ് സംസ്ാരിക്കുന്നതെങ്കില്‍ ചര്‍ച്ചയ്ക്ക് പ്രസക്തി നഷ്ടപ്പെടില്ലേ? അദ്ദേഹം സമകാലിക മലയാളത്തോട് പ്രതികരിച്ചു.

ഇടവും സ്വത്വവും നഷ്ടപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത്തവണ മേള സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും മേളയിലെ മറ്റെല്ലാ വിഭാഗങ്ങളിലേയും പോലെ വേള്‍ഡ് സിനിമ വിഭാഗത്തിലും മികച്ച സിനിമകള്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിങ് സൗണ്ടിനെക്കുറിച്ച് റസൂല്‍ പൂക്കുട്ടി നടത്തുന്ന സെമിനാറില്‍ അന്‍വര്‍ റഷീദിനെ ഉള്‍പ്പെടുത്തുന്നത് എന്തിനാണെന്നായിരുന്നു ഡോ.ബിജുവിന്റെ ചോദ്യം. അന്‍വര്‍ റഷീദ് ഒരു ചിത്രം പോലും സിങ് സൗണ്ട് ചെയ്തിട്ടില്ല, റസൂല്‍ പൂക്കുട്ടിയുടെ അടുത്ത ചിത്രം അന്‍വര്‍ റഷീദുമായിട്ടാണ്. ആ ചിത്ത്രിന്റെ പി.ആര്‍ വര്‍ക്കിന് വേണ്ടിയാണ് ഇത്തരമൊരു സെമിനാര്‍ സംഘടിപ്പിക്കുന്നത് എന്നായിരുന്നു ഡോ.ബിജുവിന്റെ ആരോപണം. 

മേളയില്‍ ഒരു തവണ പിന്‍വലിച്ച ചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിച്ച് ചിലരെ കൂടുതല്‍ പ്രസക്തരാക്കാണ് അക്കാദമി ശ്രമിക്കുന്നതന്നും അദ്ദേഹം കഴിഞ്ഞ ദിവസം സമകാലിക മലയാളത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com