ഞാന്‍ എന്താ ചെയ്യണ്ടതെന്ന് ഞാന്‍ തീരുമാനിക്കും; അഭിനയത്തെ വിമര്‍ശിച്ച ആരാധകന് അസല്‍ മറുപടി കൊടുത്ത് അനുമോള്‍

സിനിമ ഒരു മോശം തൊഴിലാണെന്ന് എനിക്ക് തോന്നാത്തിടത്തോളം കാലം ഞാന്‍ ഈ പണി തന്നെ ചെയ്യും'- അനുമോള്‍ വ്യക്തമാക്കി.
ഞാന്‍ എന്താ ചെയ്യണ്ടതെന്ന് ഞാന്‍ തീരുമാനിക്കും; അഭിനയത്തെ വിമര്‍ശിച്ച ആരാധകന് അസല്‍ മറുപടി കൊടുത്ത് അനുമോള്‍

തന്റെ പുതിയ ചിത്രമായ നിലാവറിയാതെ എന്ന സിനിമയെക്കുറിച്ച് സംസാരിക്കാനായി ഫേസ്ബുക്ക് ലൈവിലെത്തിയതായിരുന്നു അനുമോള്‍. തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെക്കുറിച്ചുമെല്ലാം താരം, വിശദീകരിക്കുന്നതിനിടയ്ക്കാണ് സിനിമാ അഭിനയം മോശമാണെന്ന തരത്തില്‍ ഒരു ആരാധകന്റെ കമന്റ് വന്നത്.

'എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ട്. സിനിമാ അഭിനയം മോശം തൊഴിലല്ല. എല്ലാ ജോലികളെപ്പോലെയുളള ജോലിയാണ്. അതില്‍ കുറച്ചുകൂടി കഠിനാധ്വാനം കൂടുതലുണ്ട്. രാത്രിയും പകലും കാട്ടിലും മഞ്ഞിലും മഴയിലും ജോലി ചെയ്യേണ്ടിവരും. അവരവര്‍ക്ക് ഇഷ്ടമുളള ജോലിയല്ലേ ചെയ്യേണ്ടത്. ഞാനെന്താ ചെയ്യേണ്ടതെന്നത് ഞാനല്ലേ തീരുമാനിക്കുന്നത്. സിനിമ ഒരു മോശം തൊഴിലാണെന്ന് എനിക്ക് തോന്നാത്തിടത്തോളം കാലം ഞാന്‍ ഈ പണി തന്നെ ചെയ്യും'.

 'സിനിമയില്‍ അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് ചെയ്യുന്നു. ഇതെന്റെ ഫെയ്‌സ്ബുക്ക് പേജാണ്. എന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ച് ഞാന്‍ ഇതിലൂടെ പറയാറുണ്ട്. കേള്‍ക്കാന്‍ ഇഷ്ടമുളള ആളുകള്‍ കേട്ടാല്‍ മതി. ബുദ്ധിമുട്ടാണെങ്കില്‍ കേള്‍ക്കേണ്ട. സിനിമ കാണുകയും അതില്‍ അഭിനയിക്കുന്നതിനെ കുറ്റം പറയുകയും ലൈവ് കേള്‍ക്കുകയും അതിനെ കുറ്റം പറയുകയും ചെയ്യുന്നത് ശരിയല്ല'- അനുമോള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com