മാന്‍ഹട്ടണ്‍ ബസ് ടെര്‍മിനലില്‍ സ്‌ഫോടനം; നാല് പേര്‍ക്ക് പരിക്ക്

ഏറെ തിരക്കുള്ള ടൈംസ് സ്‌ക്വയറിലെ പോര്‍ട് അതോറിറ്റി ബസ് ടെര്‍മിനലിലാണ് പൊട്ടിത്തെറിയുണ്ടായത്. 
മാന്‍ഹട്ടണ്‍ ബസ് ടെര്‍മിനലില്‍ സ്‌ഫോടനം; നാല് പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: മാന്‍ഹട്ടണ്‍ ബസ് ടെര്‍മിനിലില്‍ പൈപ്പ് ബോംബ് സ്‌ഫോടനം. തിങ്കളാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ന്യൂയോര്‍ക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം നടന്ന വിവരം ന്യൂയോര്‍ക്ക് പോലീസും സ്ഥിരീകരിച്ചു. ഏറെ തിരക്കുള്ള ടൈംസ് സ്‌ക്വയറിലെ പോര്‍ട് അതോറിറ്റി ബസ് ടെര്‍മിനലിലാണ് പൊട്ടിത്തെറിയുണ്ടായത്. 

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അക്രമം നടന്ന വിവരം ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്‌മെന്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അറിയിച്ചത്. കസ്റ്റഡിയില്‍ എടുത്തയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ല.

ഓരോ വര്‍ഷവും ആറു കോടിയിലേറെപ്പേര്‍ യാത്ര ചെയ്യുന്ന ബസ് ടെര്‍മിനലാണിത്. ഇതിന്റെ ഭാഗമായി മെട്രോ സ്‌റ്റേഷനുകളുമുണ്ട്. ഇവിടങ്ങളില്‍ നിന്നെല്ലാം ഒഴിപ്പിക്കല്‍ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com