കപ്പും കൊണ്ട് പോകാന്‍ ഷാജിപാപ്പനും മക്കളും എത്തി സാറേ..; ആട് 2 ട്രെയിലര്‍

ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 
കപ്പും കൊണ്ട് പോകാന്‍ ഷാജിപാപ്പനും മക്കളും എത്തി സാറേ..; ആട് 2 ട്രെയിലര്‍

തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താന്‍ ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 

ആട് ആദ്യ ഭാഗത്തില്‍ അഭിനയിച്ച ആളുകള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത്. രണ്ട് മിനിറ്റ് ഇരുപത്തിയൊന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ജയസൂര്യ, വിജയ് ബാബു, സൈജു കുറുപ്പ്, വിനായകന്‍ തുടങ്ങിയ താരങ്ങളെല്ലാം മുഖം കാണിച്ചിട്ടുണ്ട്. 

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം റിലീസ് ചെയ്ത് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നത്. 2015 ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കോമഡിയ്ക്കാണ് പ്രാധാന്യമെങ്കിലും മാസ് ആക്ഷന്‍ രംഗങ്ങളായിരിക്കും ആട് 2വിന്റെ പ്രത്യേകത.

ഷാന്‍ റഹ്മാന്‍ തന്നെയാണ് സംഗീതം. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള െ്രെഫഡേ ഫിലിംസ് ആണ് നിര്‍മാണം. ഡിസംബര്‍ 22ന് ചിത്രം തിയേറ്ററുകളിലെത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com