ഒടിയന്റെ പുതിയ ടീസറെത്തി; മണിക്കൂറിനുള്ളില്‍ കണ്ടത് ലക്ഷങ്ങള്‍

ഒടിയന്റെ പുതിയ ടീസറെത്തി; മണിക്കൂറിനുള്ളില്‍ കണ്ടത് ലക്ഷങ്ങള്‍

മോഹന്‍ലാല്‍ ചിത്രത്തിന്റെ ഒടിയന്റെ പുതിയ ടീസര്‍ എത്തി. യൗവവയുക്തനായാണ് മോഹന്‍ലാല്‍ പുതിയ രൂപത്തിലെത്തിയിരിക്കുന്നത്.

അതേ ഒടിയന്‍ എത്തുകയാണ്. ഒടിയന്റെയും തേങ്കുറശ്ശിയുടെയും കഥ പറയാന്‍. കാലത്തെ അതിജീവിച്ച് മായാജാലം പ്രവര്‍ത്തിക്കാന്‍. നമുക്കും കാത്തിരിക്കാം ആ ഒടിയന്റെ വേഷപ്പകര്‍ച്ച കാണാന്‍. റെക്കോര്‍ഡുകള്‍ ഭേദിച്ച് ഒടിയന്റെ ടീസര്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. 

'കാലമേ നന്ദി, കഴിഞ്ഞുപോയ ഒരുപാടു വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പിക്കാന്‍ സാധിച്ചതിന്. എന്റെയും തേങ്കുറിശ്ശിയുടെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിന്.. ഈ മാണിക്യന്‍, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. ഇനിയാണ് കളി അപ്പൊ തുടങ്ങാം അല്ലെ.' മാണിക്യന്‍ പറയുന്നു.

മുപ്പത് വയസ്സുകാരനായും ചിത്രത്തില്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മുപ്പതുകാരന്‍ മാണിക്യനായി മോഹന്‍ലാലിനെ മാറ്റിമറിക്കാന്‍ ഗ്രാഫിക്‌സിന്റെ സഹായം ഉപയോഗിക്കില്ലെന്ന് ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയിരുന്നു. തടി കുറച്ച് മാണിക്യനായി മോഹന്‍ലാലിനെ ഒരുക്കാന്‍ ഫ്രാന്‍സില്‍ നിന്നും ഇരുപത്തിയഞ്ച് പേരടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തു. കൂടുതല്‍ ചെറുപ്പമായി പഴയ ലാലേട്ടനായി മോഹന്‍ലാല്‍ തിരിച്ചെത്തുമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com