നാത്തൂനെ പുകഴ്ത്തി മതിവരാതെ കരീന കപൂര്‍, ഓടുവില്‍ കണ്ണീരണിഞ്ഞ് സോഹ അലി ഖാന്‍  (വീഡിയോ കാണാം)

സോഹയുടെ 'ദി പെരില്‍സ് ഓഫ് ബീയിങ് മോഡറേറ്റ്‌ലി ഫേമസ്' എന്ന ആദ്യ പുസ്തകത്തിന്റെ പ്രകാശനചടങ്ങിനിടെയാണ് കരീന സോഹയെകുറിച്ച് വാചാലയായത്.
നാത്തൂനെ പുകഴ്ത്തി മതിവരാതെ കരീന കപൂര്‍, ഓടുവില്‍ കണ്ണീരണിഞ്ഞ് സോഹ അലി ഖാന്‍  (വീഡിയോ കാണാം)

ബോളിവുഡ് നടിയും ഭര്‍തൃസഹോദരിയുമായ സോഹാ അലി ഖാനെ പ്രശംസിച്ച് മതിവരുന്നില്ല കരീന കപൂറിന്. കുടുംബത്തിന്റെ വഴികാട്ടിയായി സോഹയെ വിശേഷിപ്പിച്ച കരീന വീട്ടിലെ എല്ലാവരും ഉപദേശം സ്വീകരിക്കുന്നത് സോഹയില്‍ നിന്നാണെന്നും പറഞ്ഞു. 

സോഹയുടെ അറിവിനെകുറിച്ച് വാചാലയായ കരീന സോഹയും സെയ്ഫും സംസാരിക്കുമ്പോള്‍ അടുത്തിരിക്കാന്‍ തനിക്ക് പലപ്പോഴും ധൈര്യം കിട്ടാറില്ലെന്നും പറഞ്ഞു. സോഹയുടെ 'ദി പെരില്‍സ് ഓഫ് ബീയിങ് മോഡറേറ്റ്‌ലി ഫേമസ്' എന്ന ആദ്യ പുസ്തകത്തിന്റെ പ്രകാശനചടങ്ങിനിടെയാണ് കരീന സോഹയെകുറിച്ച് സംസാരിച്ചത്. സോഹ പറയുന്ന പല ഇംഗ്ലീഷ് പദങ്ങള്‍ തനിക്ക് പലപ്പോഴും മനസ്സിലാകാറില്ലെന്ന് ഇതേ ചടങ്ങില്‍ സോഹയുടെ ഭര്‍ത്താവ് കുണാല്‍ പറഞ്ഞിരുന്നു. കൂണാലിന്റെ അതേ അവസ്ഥയാണ് പലപ്പോഴും തനിക്കുമെന്നാണ് കരീന പറഞ്ഞത്.

' ഞങ്ങളുടെ കുടുംബത്തിലെ വഴികാട്ടിയാണ് സോഹ. വീട്ടില്‍ എന്നെ പൂര്‍ണ്ണമായും വിസ്മയിപ്പിച്ചിട്ടുള്ള ഒരു വ്യക്തി സോഹയാണ്. സെയ്ഫും സോഹയുമായി ചേര്‍ന്ന് അത്താഴം കഴിക്കേണ്ടി വരുമ്പോള്‍ എനിക്കെപ്പോഴും കുറച്ച് ഭയമുണ്ടാകാറുണ്ട്. എനിക്കെന്തായാലും ഇവര്‍ തമ്മില്‍ പറയുന്നതൊന്നും മനസിലാകാന്‍ പോകുന്നില്ലെന്ന അവസ്ഥയിലാണ് ഞാന്‍ പലപ്പോഴും അവരോടൊപ്പം ഭക്ഷണത്തിനിരിക്കാറ്', കരീന പറഞ്ഞു.

താനും ഒരു മകളാണെങ്കിലും സോഹ അച്ഛനെ നോസക്കിയതുപോലെ മറ്റെതെങ്കിലും മകള്‍ക്ക് തന്റെ അച്ഛനെ പരിചരിക്കാന്‍ കഴിമെന്ന് കരുതുന്നില്ലെന്ന് കരീന പറഞ്ഞു. 'എന്നെ സംബന്ധിച്ചടുത്തോളം വളരെ ശക്തയും നിശ്ചയ ദാര്‍ഢ്യമുള്ള സ്ത്രീയാണ് സോഹ. സോഹയുടെ അബ്ബ നമ്മള്‍ പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ടാകും', കരീന പറഞ്ഞുനിര്‍ത്തിയപ്പോള്‍ സോഹയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com