'കോണ്ടം പരസ്യം വേണ്ടന്നുവെച്ചാല്‍ ജനങ്ങള്‍ക്കെല്ലാം ഏയ്ഡ്‌സ് വരും'; ഗവണ്‍മെന്റ് നടപടിയെ വിമര്‍ശിച്ച് രാഖി സാവന്ത്

കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നതിലൂടെ താന്‍ ചെയ്യുന്നത് സാമൂഹിക പ്രവര്‍ത്തനമാണെന്ന് രാഖി
'കോണ്ടം പരസ്യം വേണ്ടന്നുവെച്ചാല്‍ ജനങ്ങള്‍ക്കെല്ലാം ഏയ്ഡ്‌സ് വരും'; ഗവണ്‍മെന്റ് നടപടിയെ വിമര്‍ശിച്ച് രാഖി സാവന്ത്

കുട്ടികളെ കാണിക്കാന്‍ പറ്റിയതല്ലെന്ന് പറഞ്ഞ് കോണ്ടത്തിന്റെ പരസ്യം രാവിലെ ആറ് മുതല്‍ പത്ത് മണിവരെ ചാനലുകളില്‍ കാണിക്കുന്നതിനെ വിലക്കിയ നടപടിയെ വിമര്‍ശിച്ച് രാഖി സാവന്ത്. കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നതിലൂടെ താന്‍ ചെയ്യുന്നത് സാമൂഹിക പ്രവര്‍ത്തനമാണെന്ന് രാഖി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സണ്ണി ലിയോണിനും ബിപാഷയ്ക്കും പിന്നാലെ കോണ്ടം പരസ്യത്തിന്റെ ഭാഗമായിരിക്കുകയാണ് രാഖി. 

കോണ്ടത്തിന്റെ ധാരാളം പരസ്യം ഉണ്ടാകേണ്ടതുണ്ടെന്നും എങ്കിലെ മാത്രമേ എയ്ഡ്‌സില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയുള്ള മുന്‍കരുതലുകളെക്കുറിച്ച് ആളുകള്‍ ബോധവാന്മാരാകൂവെന്നും ഹോട്ട് സ്റ്റാര്‍ വ്യക്തമാക്കി. സണ്ണി ലിയോണും ബിപാഷ ബസുവും കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ സര്‍ക്കാര്‍ സെന്‍സര്‍ ചെയ്തില്ല. എന്നാല്‍ തന്റെ പരസ്യം വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ ഗവണ്‍മെന്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. 

പരസ്യം കാണാതെയാണ് പകല്‍ സമയത്ത് നിയന്ത്രണം കൊണ്ടുവന്നത്. കോണ്ടത്തിന്റെ പരസ്യത്തെ എന്തിനാണ് സര്‍ക്കാര്‍ പേടിക്കുന്നതെന്നും രാഖി ചോദിച്ചു. കോണ്ടത്തിന്റെ പരസ്യം വേണ്ടെന്നുവെച്ചാല്‍ ജനങ്ങള്‍ക്കെല്ലാം ഏയ്ഡ്‌സ് രോഗം വരുമെന്നും ഗവണ്‍മെന്റിന്റെ ആഗ്രഹവും ഇതുതന്നെയാണെന്നാണ് തോന്നുന്നതെന്നും രാഖി പറഞ്ഞു. 

പരസ്യത്തിന്റെ അശ്ലീലതയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് രാഖി വ്യക്തമാക്കി. അല്ലാതെ സമയനിയന്ത്രണമല്ല കൊണ്ടുവരേണ്ടത്. കുട്ടികള്‍ ഉറങ്ങുന്ന സമയത്ത് പരസ്യം കാണിച്ചാല്‍ അവര്‍ക്ക് എങ്ങനെ മുന്‍കരുതലുകളെക്കുറിച്ച് അറിയാന്‍ സാധിക്കുമെന്നാണ് രാഖിയുടെ ചോദ്യം. കുട്ടികള്‍ നമ്മളേക്കാള്‍ അഡ്വാന്‍സ്ഡ് ആണെന്നും അതുകൊണ്ടുതന്നെ ലൈംഗീകതയെക്കുറിച്ചുള്ള ആകാംക്ഷകൊണ്ട് എന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ അവര്‍ ചെന്ന് ചാടും മുന്‍പ് അതിനെക്കുറിച്ച് അറിവ് നല്‍കേണ്ടത് ആവശ്യമാണന്നും അവര്‍ വ്യക്തമാക്കി. 

കോണ്ടത്തിന്റെ ഉപയോഗം ശക്തമാക്കാന്‍ പ്രവര്‍ത്തനം നടത്തുന്ന ഗവണ്‍മെന്റാണ് പരസ്യത്തോട് അതൃപ്തി പ്രകടിപ്പിക്കുന്നത്. സമയനിയന്ത്രണം കൊണ്ടുവന്നത് തന്നെ ലക്ഷ്യം വെച്ചുകൊണ്ടാണെന്നാണ് രാഖി സാവന്തിന്റെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com