ഭാവനയുടെ പുതിയ ചിത്രം 'ആദം' ഉടന്‍

റോബിന്‍ഹുഡിനുശേഷം ആദ്യമായാണ് പൃഥ്വിരാജ്, ഭാവന, നരേന്‍ കൂട്ടുകെട്ടില്‍ ചിത്രമൊരുങ്ങുന്നത്.
ഭാവനയുടെ പുതിയ ചിത്രം 'ആദം' ഉടന്‍

കൊച്ചി: ജിനു എബ്രഹാം ആദ്യമായി സംവിധാനരംഗത്തേക്ക് എത്തുന്ന ആദം ഉടന്‍ ആരംഭിക്കും. ഭാവനയും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആദത്തില്‍ പാലാക്കാരന്‍ പ്ലാന്ററായാണ് പൃഥ്വിരാജ് എത്തുന്നത്. ആദം ജോണ്‍ പോത്തന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. നരേന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോണി ആന്റണി സംവിധാനം ചെയ്ത മാസ്‌റ്റേഴ്‌സ് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജിനു എബ്രഹാം.
റോബിന്‍ഹുഡിനുശേഷം ആദ്യമായാണ് പൃഥ്വിരാജ്, ഭാവന, നരേന്‍ കൂട്ടുകെട്ടില്‍ ചിത്രമൊരുങ്ങുന്നത്. ശ്യാമപ്രസാദിന്റെ 'ഇവിടെ' എന്ന ചിത്രത്തിലാണ് പൃഥ്വിരാജും ഭാവനയും അവസാനമായി ഒരുമിച്ചത്.
കേരളത്തിലും സ്‌കോട്‌ലന്റിലുമായാണ് ചിത്രീകരണം. കേരളത്തിലെ ആദ്യ ഷെഡ്യൂള്‍ ഒരാഴ്ചയ്ക്കകം തുടങ്ങാനാവുമെന്ന് ജിനു എബ്രഹാം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com