അമല പോളിനോട് പ്രണയം തുറന്ന് പറഞ്ഞ് ആര്യ

സംഭവം പരസ്യമായത് കൊണ്ട് ഇതും ആര്യയുടെ പതിവ് തമാശക്കളിയില്‍ കൂട്ടിയാല്‍ മതിയോ എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍.
അമല പോളിനോട് പ്രണയം തുറന്ന് പറഞ്ഞ് ആര്യ

തെന്നിന്ത്യന്‍ സിനിമയിലെ ഹോട്ട് ബാച്ച്‌ലറായ ആര്യ ട്വിറ്ററിലൂടെ അമലോ പോളിനോടുള്ള പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ്. തമാശയാണെങ്കിലും ഇരുവരും ട്വിറ്ററിലൂടെ നടത്തിയ സംഭാഷണം ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കാനിടയായിട്ടുണ്ട്. സംഭവം പരസ്യമായത് കൊണ്ട് ഇതും ആര്യയുടെ പതിവ് തമാശക്കളിയില്‍ കൂട്ടിയാല്‍ മതിയോ എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍.

അമല പോള്‍ തന്റെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത ഒരു ഫോട്ടോയും അടിക്കുറിപ്പുമാണ് എല്ലാത്തിനും കാരണം. റോഡ് ടാക്‌സ് വിവാദത്തെ പരിഹസിച്ച് അമല സോഷ്യല്‍ മീഡിയയില്‍ തന്റെ ബോട്ട് റൈഡ് ഫോട്ടോ ഇട്ടിരുന്നു. ഈ ട്വീറ്റിന് മറുപടിയുമായി ആര്യ രംഗത്തെത്തി. റോഡ് ടാക്‌സ് ശേഖരിച്ച് സൂക്ഷിച്ച് അമല അവസാനം ബോട്ട് വാങ്ങിക്കും എന്ന് ആര്യ പറഞ്ഞു. ജസ്റ്റ് കിഡിങ് എന്ന ഹാഷ് ടാഗോടെയായിരുന്നു ആര്യയുടെ ട്വീറ്റ്. 

എന്നാല്‍ ജീവിതത്തില്‍ എല്ലാം അങ്ങനെ ശേഖരിയ്ക്കുന്നത് ആര്യയാണെന്ന് അമല മറുപടി കൊടുത്തു. ശരീരത്തെ ഉപദ്രവിച്ചുകൊണ്ട് ഓടുകയും സൈക്കിള്‍ ഓട്ടം നടത്തുകയല്ലേ ആര്യ എന്നും അമല പറഞ്ഞു. 
ഞാന്‍ സൂക്ഷിച്ചുവയ്ക്കുന്നതെല്ലാം തനിക്ക് വേണ്ടിയാണെന്നും പ്രണയത്തില്‍ വീണു പോയി എന്നും ആര്യ പറഞ്ഞു. ഈ ട്വീറ്റിന് തമാശയല്ല എന്ന ഹാഷ് ടാഗാണ് ഉണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com