ഗോപി നൈനാന്‍ സംവിധാനം ചെയ്യുന്ന തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാകുന്ന അറം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സര്‍ക്കാരിന്റെ അനാസ്ഥമൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിന്റെ കഥപറയുന്ന ചിത്രത്തില്‍ കളക്ടറായാണ് നയന്‍സ് വേഷമിടുന്നത്. അഴിമതിനിറഞ്ഞ രാഷ്ട്രീയ ലോകത്തിനെതിരെ യുദ്ധംചെയ്യുന്നതാണ് നയന്‍താരയുടെ കളക്ടര്‍ വേഷം. ജലദൗര്‍ലഭ്യം മൂലം കൃഷി ചെയ്യാന്‍ പറ്റാതെ ജനജീവിതം ദുസഹമായ നാടിന്റെ രക്ഷയകയായി മാറുകയാണ് താരത്തിന്റെ മദിവഥനി എന്ന കഥാപാത്രം.
ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ താരത്തിന്റെ ചിത്രത്തിലെ ആവേശകരമായ കൂടുതല്‍ ഡയലോഗുകള്‍ കേള്‍ക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നയന്‍താരുടെ ശക്തമായ കളക്ടര്‍ കഥാപാത്രം തന്നെയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. വേഷത്തിലും ഭാവത്തിലും നയന്‍സ് ഒരു യഥാര്‍ത്ഥ കളക്ടറായിതന്നെ മാറിയിരിക്കുകയാണ്. കോട്ടണ്‍ സാരിയില്‍ വളരെ സിംപിളായാണ് നയന്‍താര ചിത്രത്തില്‍ മദിവഥനിയായി എത്തുന്നത്.
ഗോപി നൈനാന്‍ തന്നെ തിരകഥ ചെയ്തിരിക്കുന്ന ചിത്രം ഈ മാസം 10-ാം തിയതിയോടെ തീയറ്ററുകളിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ