വില്ലന്റെ സംവിധായകന്‍ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ക്ലാസിക്കെന്ന് പറയുമായിരുന്നെന്ന് ബി. ഉണ്ണികൃഷ്ണന്‍

ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമാണ് നിലവില്‍ മലയാളസിനിമയിലുളളതെന്ന് ഈ കാര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ഇടപെടണമെന്നും  ഫെഫ്ക ജനറല്‍ സെക്രട്ടറികൂടിയായ ഉണ്ണികൃഷ്ണന്‍ പറഞ്ഞു
വില്ലന്റെ സംവിധായകന്‍ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ ക്ലാസിക്കെന്ന് പറയുമായിരുന്നെന്ന് ബി. ഉണ്ണികൃഷ്ണന്‍

വില്ലന്‍ സിനിമ സംവിധാനം ചെയ്തത് മറ്റു പലരുമായിരുന്നെങ്കില്‍ ക്ലാസിക്കെന്ന് പറയുമായുമായിരുന്നെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. മലയാളത്തിലെ സമീപകാല സിനിമാനിരൂപണങ്ങള്‍ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ചിത്രമായ വില്ലന്റെ പ്രചാരണത്തിന്റെ ഭാഗമായി മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. 

ആരാധകര്‍ തമ്മിലുള്ള യുദ്ധാന്തരീക്ഷമാണ് നിലവില്‍ മലയാളസിനിമയിലുളളതെന്ന് ഈ കാര്യത്തില്‍ സൂപ്പര്‍താരങ്ങള്‍ ഇടപെടണമെന്നും  ഫെഫ്ക ജനറല്‍ സെക്രട്ടറികൂടിയായ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കോടികളുടെ അളക്ഷനല്ല നല്ല സിനിമകള്‍ തീരുമാനിക്കുന്നത്. കളക്ഷന്‍ വെച്ച് ഞാനോ നീയോ എന്ന നിലയിലാണ് മലയാളസിനിമയില്‍ കാര്യങ്ങള്‍ പോകുന്നത്. 

നല്ല സിനിമയുടെ അളവ്‌കോല്‍ ഇതല്ലെന്ന് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും പൃഥ്വിയും ആരാധകരോട് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവാധിത്വപ്പെട്ട സംഘടനാ പ്രതിനിധിയെന്ന നിലയില്‍ ഈ അഴുക്കിനൊപ്പം നില്‍ക്കില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com