കിഡ്‌നി കാന്‍സറില്‍ വലയുന്ന ബോളിവുഡ് സംവിധായികയ്ക്ക് സഹായവുമായി ആമിര്‍ ഖാന്‍

ദമാന്‍, റുദാലി ഉള്‍പ്പെടെയുള്ള സിനിമകളുടെ സംവിധായികയായ കല്‍പ്പന ലജ്മിക്ക് നേര്‍ക്കാണ് ആമിറിന്റെ സഹായഹസ്തം
കിഡ്‌നി കാന്‍സറില്‍ വലയുന്ന ബോളിവുഡ് സംവിധായികയ്ക്ക് സഹായവുമായി ആമിര്‍ ഖാന്‍

കിഡ്‌നി കാന്‍സറിനെ തുടര്‍ന്ന് വലയുന്ന ബോളിവുഡ് സംവിധായകയ്ക്ക് സഹായവുമായി ആമിര്‍ ഖാന്‍. ദമാന്‍, റുദാലി ഉള്‍പ്പെടെയുള്ള സിനിമകളുടെ സംവിധായികയായ കല്‍പ്പന ലജ്മിക്ക് നേര്‍ക്കാണ് ആമിറിന്റെ സഹായഹസ്തം. 

കിഡ്‌നി കാന്‍സറിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ഇവര്‍ കിടപ്പിലായിരുന്നതായാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലായിരുന്നു തിങ്കളാഴ്ച കല്‍പ്പനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡയാലിസിസ് തുടര്‍ന്ന് പോവുന്നുണ്ടായിരുന്നു. 

പ്രതിമാസം 2.5 ലക്ഷം രൂപ ചികിത്സാ ചെലവിനായി വേണ്ടിവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഇന്ത്യന്‍ ഫിലിംസ് ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്‌സ് അസോസിയേഷനും, ആമിര്‍ ഖാനും, രോഹിത് ഷെട്ടിയും ചേര്‍ന്ന് ഇവരുടെ മുഴുവന്‍ ചികിത്സാ ചെലവുകളും ഏറ്റെടുക്കുകയായിരുന്നു. 

ശസ്ത്രക്രീയയിലൂടെ കല്‍പ്പനയുടെ ഒരു കിഡ്‌നി നീക്കം ചെയ്തു. രണ്ടാമത്തെ കിഡ്‌നിയില്‍ ഇപ്പോള്‍ അണുബാധ ഉണ്ടായിരിക്കുകയാണെന്ന് കല്‍പ്പനയുടെ അമ്മ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com