ദിവാന്‍ജി മൂലയുടെ സെറ്റില്‍ പേടിച്ചുവിറച്ചു, അനുഭവം തുറന്നുപറഞ്ഞ് നൈല ഉഷ 

ഷൂട്ടിംഗിനായി ട്രാഫിക് തടഞ്ഞുനിര്‍ത്തി എന്നോട്ട് അക്ഷന്‍ പറയുമ്പോള്‍ മുതല്‍ ഞാന്‍ എല്ലാം തെറ്റിക്കാന്‍ തുടങ്ങും.
ദിവാന്‍ജി മൂലയുടെ സെറ്റില്‍ പേടിച്ചുവിറച്ചു, അനുഭവം തുറന്നുപറഞ്ഞ് നൈല ഉഷ 

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നൈല ഉഷ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ദിവാന്‍ജി മൂല ഗ്രാന്റ് പ്രി(ക്‌സ്). എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിലുടനീളം ജീവിതത്തില്‍ ഏറ്റവും വലിയ സാഹസമെന്ന് കരുതിയ കാര്യമാണ് ചെയ്യേണ്ടിവന്നതെന്ന് നൈല ഉഷ. 

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ഒരു കോളണിയാണ് ദിവാന്‍ജി മൂല. ഇവിടുത്തെ കോര്‍പ്പറേഷണ്‍ കൗണ്‍സിലറായ എഫിമോള്‍ എന്ന കഥാപാത്രമായാണ് നൈല ചിത്രത്തിലെത്തുന്നത്. തന്റെ കുടുംബത്തിനും ജനങ്ങള്‍ക്കും വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നതിനാണ് എഫിമോള്‍ മുന്‍ഗണന നല്‍കുന്നത്. ഒരു സാധാരണ കുടുംബപശ്ചാതലത്തില്‍ ജീവിക്കുന്ന എഫിയുടെ സഞ്ചാരം മുഴുവന്‍ തന്റെ സ്‌കൂട്ടറിലാണ്. നൈല ഉഷയെ സംബന്ധിച്ചടുത്തോളം ഏറ്റവും വലിയ പേടിയും ഇതുതന്നെ. സ്‌കൂട്ടര്‍ ഓടിക്കുക. എഫിമോളുടെ കഥാപാത്രത്തിന്റെ 50 ശതമാനവും സ്‌കൂട്ടര്‍ ഓടിച്ചുകൊണ്ടുള്ളതുമാണ്. 

തന്റെ ഏറ്റവും വലിയ ഭയത്തേ ഷൂട്ടിംഗിലുടനീളം നേരിടേണ്ടിവന്നതുകൊണ്ട് വളരെ കഠിനമായിരുന്നു അഭിനയമെന്ന് നൈല പറയുന്നു. 'ഷൂട്ടിംഗിനായി ട്രാഫിക് തടഞ്ഞുനിര്‍ത്തി എന്നോട്ട് അക്ഷന്‍ പറയുമ്പോള്‍ മുതല്‍ ഞാന്‍ എല്ലാം തെറ്റിക്കാന്‍ തുടങ്ങും. സ്‌കൂട്ടറില്‍ ഇരുന്നുകൊണ്ടുള്ള എല്ലാ ഷോട്ടുകളും ഒരു 10-15 ടേക്കെങ്കിലും എടുക്കേണ്ടിവന്നിട്ടുണ്ട്. ഒരുപാട് തവണ വണ്ടി കൈയ്യീന്ന് പാളിപോയുട്ടുണ്ട്. വണ്ടി മറിച്ചിട്ടിട്ടുവരെയുണ്ട്', നൈല പറയുന്നു. ഇപ്പോള്‍ സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ സ്‌കൂട്ടര്‍ ഓര്‍മകള്‍ തന്നെയാണ് കൂടുതലെന്ന് താരം പറയുന്നു. സിനിമ കാണുമ്പോള്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ അറിയാഞ്ഞിട്ടും അത് കഷ്ടപ്പെട്ട് ചെയ്തിട്ടുള്ള ഒരു പാവം എന്നെ നിങ്ങള്‍ക്ക് കാണാം, നെല പറയുന്നു. 

അനില്‍ രാധാകൃഷ്ണന്‍ മേനോനും കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തും ചേര്‍ന്നാണ് ദിവാന്‍ജി മൂലയുടെ തിരകഥ ഒരുക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com