'നായകന്‍മാരുടെ തീരുമാനവും ഡേറ്റും മാത്രമാണ് പ്രാധാന്യം'; സിനിമ മേഖലയിലെ ലിംഗവിവേചനത്തിന് എതിരേ വിദ്യാ ബാലന്‍

സിനിമയില്‍ പുരുഷന്‍മാര്‍ക്കുള്ള മുന്‍ഗണനയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിദ്യാ ബാലന്‍
'നായകന്‍മാരുടെ തീരുമാനവും ഡേറ്റും മാത്രമാണ് പ്രാധാന്യം'; സിനിമ മേഖലയിലെ ലിംഗവിവേചനത്തിന് എതിരേ വിദ്യാ ബാലന്‍

ബോളിവുഡില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തിനെതിരേ ശക്തമായി പ്രതികരിക്കുന്ന താരമാണ് വിദ്യാ ബാലന്‍. സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്ന ശക്തമായ നിലപാടാണ് ഇവര്‍ സ്വീകരിക്കുന്നത്. സിനിമയില്‍ പുരുഷന്‍മാര്‍ക്കുള്ള മുന്‍ഗണനയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിദ്യാ ബാലന്‍. നായകന്‍മാരുടെ തീരുമാനത്തിനും അവരുടെ സമയത്തിനുമാണ് സിനിമയില്‍ പ്രാധാന്യമുള്ളതെന്ന് താരം പറഞ്ഞു. 

നായകന്‍മാര്‍ക്കാണ് എപ്പോഴും പ്രാധാന്യം. അവരുടെ തീരുമാനവും സമയവുമെല്ലാം പരിഗണിച്ചാണ് സിനിമ ചിത്രീകരണം ആരംഭിക്കുന്നത്. നായകന്റെ സമയത്തിന് അനുസരിച്ച് ചിത്രീകരണം മാറ്റിയപ്പോള്‍ ഒരേ സമയത്ത് രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കേണ്ടിവന്നതായും താരം വ്യക്തമാക്കി. എന്നാല്‍ സിനിമയുടെ പേരുകള്‍ വ്യക്തമാക്കാന്‍ താരം തയാറായില്ല. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യ പറഞ്ഞത്.

സിനിമ ജീവിതത്തിന്റെ പ്രാരംഭഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നത്. ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ നിരവധി ലിംഗവിവേചനങ്ങള്‍ അഭിമുഖീകരിച്ചു. എന്നാല്‍ ശക്തമായ റോളുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ ഇത്തരത്തിലുള്ള വിവേചനങ്ങളില്‍ കുറവുണ്ടായെന്നും അവര്‍ വ്യക്തമാക്കി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തുമാരി സുലു ഈ മാസം 17 നാണ് റിലീസ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com