തൃശ്ശൂര്‍ പൂരം റെക്കോര്‍ഡ് ചെയ്യാന്‍ കഴിഞ്ഞത് സ്വപ്‌നസാക്ഷാത്കാരം ; റസൂല്‍ പൂക്കുട്ടി 

നൂറുകണക്കിന് കലാകാരന്‍മാരുടെ പ്രകടനം തല്‍സമയം റെക്കോര്‍ഡ് ചെയ്യുക അത്ര എളുപ്പമായിരുന്നില്ലെന്നും കലാകാരന്‍മാരുടെ സഹകരണം കൂടാതെ അത് സാധ്യമാകുമായിരുന്നില്ലെന്നും റസൂല്‍
തൃശ്ശൂര്‍ പൂരം റെക്കോര്‍ഡ് ചെയ്യാന്‍ കഴിഞ്ഞത് സ്വപ്‌നസാക്ഷാത്കാരം ; റസൂല്‍ പൂക്കുട്ടി 

ഓസ്‌കാര്‍ പുരസ്‌കാരം നേടി മലയാളികളുടെ മുഴുവന്‍ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടിയുടെ 'ഒരു കഥൈ സൊല്ലട്ടുമാ'യുടെ  ആല്‍ബം ലോഞ്ച് ചെന്നൈയില്‍ നടന്നു. ഡോക്യുമെന്ററി ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തിലൂടെ ആദ്യമായി അഭിനയത്തിലേക്ക് കടന്നിരിക്കുകയാണ് റസൂല്‍ പൂക്കുട്ടി. പ്രശസ്തമായ തശ്ശൂര്‍ പൂരം റെക്കോര്‍ഡ് ചെയ്യുന്ന സൗണ്ട് എഞ്ചിനിയറായാണ് റസൂലിന്റെ കഥാപാത്രം. ചിത്രത്തിനായി നൂറുകണക്കിന് കലാകാരന്‍മാരുടെ പ്രകടനം റസൂല്‍ പൂക്കുട്ടി സല്‍സമയം റെക്കോര്‍ഡ് ചെയ്തിരുന്നു. 

'തൃശ്ശൂര്‍ പൂരം റെക്കോര്‍ഡ് ചെയ്യുക എന്നത് എന്റെ സ്വപ്‌നമാണെന്ന് മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ എനിക്കതിന് ഒരു അവസരം ലഭിച്ചുകഴിഞ്ഞു. ഈ ടീമിനോട് നന്ദി', ഓഡിയോ ലോഞ്ചില്‍ സംസാരിച്ചുകൊണ്ട് റസൂല്‍ പൂക്കുട്ടി പറഞ്ഞു. എന്നാല്‍ നൂറുകണക്കിന് കലാകാരന്‍മാരുടെ പ്രകടനം തല്‍സമയം റെക്കോര്‍ഡ് ചെയ്യുക അത്ര എളുപ്പമായിരുന്നില്ലെന്നും കലാകാരന്‍മാരുടെ സഹകരണം കൂടാതെ അത് സാധ്യമാകുമായിരുന്നില്ലെന്നും റസൂല്‍ പറഞ്ഞു. 

'തൃശ്ശൂരിലൂടെ ശരിയായ ശബ്ദം തേടി നടന്നപ്പോള്‍ ഞങ്ങള്‍ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷെ അവിടെ നിന്നൊന്നും യഥാര്‍ത്ഥ ശബ്ദം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നെയാണ് ഒരു ചെറിയ തെരുവില്‍ എത്തിയത്. അവിടെ ഞാന്‍ കൈയ്യടിച്ചുനോക്കിയപ്പോള്‍ കൃത്യം ശബ്ദം. ആ സ്ഥലത്താണ് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂരം തുടങ്ങിയതെന്ന് പിന്നീട് അറിഞ്ഞു', റെക്കോര്‍ഡിംഗ് അനുഭവങ്ങള്‍ റസൂല്‍ പൂക്കുട്ടി പങ്കുവച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com