ഗോവ ചലച്ചിത്രമേളയില്‍ ഒഴിവാക്കിയതിനു പിന്നാലെ നൂഡിന്റെ ട്രെയിലറും അപ്രത്യക്ഷമായി

സംവിധായകന്‍ ചിത്രത്തിന്റെ അതി തീവ്രമായ ട്രെയിലര്‍ ഇന്നലെ രാത്രി പിന്‍വലിച്ചു. 
ഗോവ ചലച്ചിത്രമേളയില്‍ ഒഴിവാക്കിയതിനു പിന്നാലെ നൂഡിന്റെ ട്രെയിലറും അപ്രത്യക്ഷമായി

ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മറാത്തി ചിത്രം നൂഡിന്റെ ട്രെയിലര്‍ അപ്രതീക്ഷിതമായി പിന്‍വലിക്കപ്പെട്ടു. വിവാദമായതിനു പിന്നാലെയാണ് ഇന്നലെ രാത്രി മുതല്‍ സമൂഹമാധ്യമങ്ങളില്‍ നൂഡിന്റെ ട്രെയിലര്‍ അപ്രത്യക്ഷമായത്. 

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ അവസാന ലിസ്റ്റില്‍ വരെയെത്തിയ ചിത്രം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഇടപെടപെടല്‍ മൂലം ഒഴിവാക്കപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് സംവിധായകന്‍ രവി ജാദവിന്റെ ചിത്രത്തിന്റെ അതി തീവ്രമായ ട്രെയിലര്‍ ഇന്നലെ രാത്രി പിന്‍വലിച്ചു. 

ഒരു ആര്‍ട് സ്‌കൂളിലെ ന്യൂഡ് മോഡലായ യുവതിയുടെ കഥയാണ് ന്യൂഡിന്റെ ഇതിവൃത്തം. ഇവരുടെ ജോലി എന്താണെന്നുള്ളത് തന്റെ പ്രിയപ്പെട്ടവരില്‍ നിന്നും മറക്കാന്‍ ശ്രമിക്കുന്നതും, അതിന്റെ പിന്നിലുള്ള കഷ്ടപ്പാടുകളും ചുരുങ്ങിയ വാക്കുകളാലും ദൃശ്യങ്ങളാലും വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ പീഢനം സഹിക്കാതെ മുംബൈയിലുള്ള ബന്ധുവിനടുക്കല്‍ എത്തുകയും ഈ തൊഴില്‍ സ്വീകരിക്കേണ്ടി വരുകയുമാണ് യുവതിക്ക്. 

'വസ്ത്രങ്ങള്‍ ശരീരം മറയ്ക്കാനുള്ളതാണ്. മറിച്ച് അത് ആത്മാവിനെ പുതയ്ക്കുന്നില്ല. ഞാന്‍ എന്റെ വര്‍ക്കിലൂടെ ആത്മാവിനെ കണ്ടെത്താനാണ് ശ്രമിക്കുന്നത്' ട്രെയിലറിന്റെ അവസാനം അഭിനേതാവ് (നസറുദ്ദീന്‍ ഷാ) പറയുന്ന വാക്കുകളാണിത്. 

സനല്‍കുമാര്‍ ശശിധരന്റെ മലയാള ചിത്രം എസ് ദുര്‍ഗ (സെക്‌സി ദുര്‍ഗ), രവി ജാദവിന്റെ മറാത്തി ചിത്രം നൂഡ് എന്നിവ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com