സേതു, പിതാമഹന്‍, അന്യന്‍, ഐ... സ്‌കെച്ച് റിലീസിനെത്തുമ്പോള്‍ മായാതെ നില്‍ക്കുന്ന വിക്രം ചിത്രങ്ങള്‍ 

ഏറ്റവം പുതിയ വിക്രം ചിത്രമായ സ്‌കെച്ചിലെ താരത്തിന്റെ സിക്‌സ്പാക്ക് ലുക്ക് പുറത്തുവന്നതോടെ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കായി രൂപമാറ്റം നടത്തുന്ന വിക്രം സ്റ്റൈല്‍ വീണ്ടും ചര്‍ച്ചയാകുന്നു.
സേതു, പിതാമഹന്‍, അന്യന്‍, ഐ... സ്‌കെച്ച് റിലീസിനെത്തുമ്പോള്‍ മായാതെ നില്‍ക്കുന്ന വിക്രം ചിത്രങ്ങള്‍ 

ഏറ്റവം പുതിയ വിക്രം ചിത്രമായ സ്‌കെച്ചിലെ താരത്തിന്റെ സിക്‌സ്പാക്ക് ലുക്ക് പുറത്തുവന്നതോടെ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്കായി രൂപമാറ്റം നടത്തുന്ന വിക്രം സ്റ്റൈല്‍ വീണ്ടും ചര്‍ച്ചയാകുന്നു. കഥാപാത്രങ്ങള്‍ക്കായി രൂപവും ശബ്ദവും ചലനങ്ങളും വരെ മാറ്റാന്‍ കഴിവുള്ള അതിസാഹസിക പരീക്ഷണങ്ങള്‍ക്ക് മടിയില്ലാതെ തയ്യാറാകുന്ന ഈ 51കാരന്‍ സ്‌ക്രീനില്‍ നിറഞ്ഞാടിയ വേഷങ്ങള്‍ ഇന്നും ഹിറ്റ്. വീണ്ടുമൊരു വിക്രം ചിത്രം തീയറ്ററുകളിലേക്കെത്താന്‍ സജ്ജമാകുമ്പോള്‍ ഇതുവരെ വിക്രം തീര്‍ത്ത അഭുതവേഷങ്ങളിലൂടെ...

സേതു 

വിക്രം എന്ന നടന് ഏറ്റവും വലിയ ബ്രേക്ക് നല്‍കിയ ചിത്രം. പ്രണയം തകര്‍ന്ന് ഭ്രാന്ത് പിടിക്കുന്ന നായകനായാണ് വിക്രം ചിത്രത്തിലെത്തിയത്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ശരീരം മെലിയിക്കാനും തല മൊട്ടയടിക്കാനും വരെ താരം തയ്യാറായി. 

കാശി

മലയാള ചിത്രം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന വിനയന്‍ ചിത്രത്തിന്റെ തമിഴ് പതിപ്പ്. ചിത്രത്തിനായി അന്ധനായ നായകകഥാപാത്രം മുന്നോട്ടുവച്ച എല്ലാ വെല്ലുവിളികളും വിക്രം സ്വയം ഏറ്റെടുത്തു. സിനിമയ്ക്കായുള്ള തയ്യാറെടുപ്പ് വിക്രത്തിന്റെ കണ്ണുകളുടെ കാഴ്ചശക്തിയെ വരെ ബാധിച്ചു. ശക്തമായ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ ചിത്രം പൂര്‍ത്തിയായപ്പോള്‍ കാഴ്ചശക്തി ശരിയാകാതിരുന്നതുമൂലം താരത്തിന് കണ്ണട നിര്‍ബന്ധമായി.  

പിതാമഹന്‍ 

ഏകാന്തതയെ ഇഷ്ടപ്പെടുന്ന വ്യക്തിയായാണ് വിക്രം ഈ ചിത്രത്തില്‍ എത്തിയത്. ഭാവപ്രകടനങ്ങള്‍കൊണ്ടും ശരീരചലനങ്ങള്‍ കൊണ്ടും മാത്രം അഭിനയം തെളിയിക്കേണ്ടിവന്ന ചിത്രം.  സീനുകള്‍ക്ക് യോജിച്ചതരത്തില്‍ വ്യത്യസ്ത മൃഗങ്ങളുടെ ശബ്ദമാണ് താന്‍ ഇതില്‍ ചെയ്തിരുന്നതെന്ന് പിന്നീട് വിക്രം തന്നെ പറയുകയുണ്ടായി. ചിത്രത്തിലെ അതിഗംഭീര പ്രകടനം താരത്തേ ദേശീയ തലത്തിലെ അക്കൊല്ലത്തെ ഏറ്റവും മികച്ച നടനാക്കി. 

അന്യന്‍

വിക്രം മൂന്ന് റോളുകളിലെത്തിയ ശങ്കര്‍ ചിത്രം. അംബിയായും  റെമോയായും അന്യനായും ചിത്രത്തിലെത്തിയ താരം തന്റെ കയ്യില്‍ ഏത് ചലഞ്ചിംഗ് റോളുകളും ഭദ്രമെന്ന് അടിവരയിട്ട് തെളിയിച്ചു. ഈ ചിത്രത്തിലെ വിക്രത്തിന്റെ ഓരോ ചെറുചലനങ്ങള്‍ പോലും ശ്രദ്ധിക്കപ്പെട്ടു. 

ദൈവതിരുമകള്‍

ഐ ആം സാം എന്ന ഹോളിവുഡ് ചിത്രത്തെ ആധാരമാക്കി എഎല്‍ വിജയ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ആറ് വയസ്സുകാരന്റെ ബുദ്ധിമാത്രമുള്ള ഒരു പിതാവിന്റെ കഥാപാത്രമാണ് വിക്രം ചെയ്തത്. സമിശ്ര പ്രതികരണം നേടിയ ചിത്രത്തിലെ വിക്രത്തിന്റെ കഥാപാത്രവും ചില തലങ്ങളില്‍ നിന്ന് വിമര്‍ശനവിധേയമായിരുന്നു. 

ശങ്കറിന്റെ സംവിധാനത്തില്‍ പിറന്ന അടുത്ത വിക്രം ചിത്രം. ബോഡിബില്‍ഡറായ നായകന്റെ കഥപറഞ്ഞ ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് വിക്രമെത്തിയത്. വലിയ മസിലുകളൊക്കെയുള്ള ബോഡിബില്‍ഡറായും മസ്‌കുലാര്‍ ഡിസ്‌ട്രോഫി അനുഭവിക്കുന്ന കഥാപാത്രമായും വിക്രം സിക്രീനിലെത്തി.

ഇരുമുഖന്‍

നായകനെയും പ്രതിനായകനെയും വിക്രം സ്വയം അവതരിപ്പിച്ച ചിത്രം. ലവ് എന്ന വില്ലന്‍ കഥാപാത്രം റോ എജന്റായ നായക കഥാപാത്രത്തെക്കാള്‍ പ്രശംസ നേടി. സ്‌ത്രൈണതകലര്‍ന്ന ലവ് അതിമനോഹരമായി വിക്രം കൈകാര്യം ചെയ്തു. 


ജനുവരിയില്‍ വിക്രത്തിന്റെ പുതിയ ചിത്രം സ്‌കെച്ച് റിലീസാകുന്നെന്ന വാര്‍ത്തയോടെ വിക്രം മാജിക് കാണാന്‍ ഒരുങ്ങുകയാണ് ആരാധകര്‍.  
വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്ന നായികയായി എത്തുന്നു. മലയാളിതാരം ബാബുരാജും സ്‌കെച്ചില്‍ അഭിനയിക്കുന്നുണ്ട്. ഇരുമുഖന് ശേഷം വിക്രം അഭിനയിക്കുന്ന 53ാം ചിത്രമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com