ഇരുന്നൂറു കൊല്ലം ബ്രിട്ടിഷുകാരുടെ പാദസേവ ചെയ്തവര്‍ ഇപ്പോള്‍ അന്തസിനെക്കുറിച്ചു പറയുന്നു; ജാവേദ് അക്തര്‍

ഇരുന്നൂറു കൊല്ലം അങ്ങനെ കഴിഞ്ഞവരാണ് ഇപ്പോള്‍ അന്തസ് ഇടിച്ചുകാട്ടുന്നു എന്ന പേരില്‍ സിനിമയ്‌ക്കെതിരെ രംഗത്തുവരുന്നത്. അന്ന് ഇവരുടെ അന്തസ് എവിടെ പോയിരുന്നുവെന്ന് ജാവേദ് അക്തര്‍
ഇരുന്നൂറു കൊല്ലം ബ്രിട്ടിഷുകാരുടെ പാദസേവ ചെയ്തവര്‍ ഇപ്പോള്‍ അന്തസിനെക്കുറിച്ചു പറയുന്നു; ജാവേദ് അക്തര്‍

ഞ്ജയ് ലീലാ ബന്‍സാലിയുടെ ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരെ നിലപാടെടുത്ത രാജ്പുത് സമുദായത്തെ രൂക്ഷമായി വിമര്‍ശിച്ച് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ രംഗത്ത്. ഇരുന്നൂറു കൊല്ലം ബ്രിട്ടിഷുകാരുടെ പാദസേവ ചെയ്തവരാണ് ഇപ്പോള്‍ അന്തസു പറഞ്ഞു വരുന്നതെന്ന് അക്തര്‍ കുറ്റപ്പെടുത്തി. 

രാജ്പുത്തുകളും രാജവാഡകളും ബ്രിട്ടിഷുകാര്‍ക്കെതിരെ ഒരിക്കലും പോരാടിയിട്ടില്ല ഇപ്പറയുന്ന രാജാക്കന്മാരും മഹാരാജാക്കന്മാരും റാണിമാരുമെല്ലാം ബ്രിട്ടിഷുകാര്‍ക്കു പാദസേവ ചെയ്യുകയായിരുന്നു. ഇരുന്നൂറു കൊല്ലം അങ്ങനെ കഴിഞ്ഞവരാണ് ഇപ്പോള്‍ അന്തസ് ഇടിച്ചുകാട്ടുന്നു എന്ന പേരില്‍ സിനിമയ്‌ക്കെതിരെ രംഗത്തുവരുന്നത്. അന്ന് ഇവരുടെ അന്തസ് എവിടെ പോയിരുന്നുവെന്ന് ജാവേദ് അക്തര്‍ ചോദിച്ചു. ആജ്തക് ചാനലിന്റെ പരിപാടിയിലായിരുന്നു ജാവേദ് അക്തറിന്റെ രോഷപ്രകടനം.

ഇതിനു പിന്നാലെ ജാവേദ് അക്തറിനതിരെ രാജ്പുത് കര്‍നി സേന രംഗത്തുവന്നിട്ടുണ്ട്. ഇതു പറഞ്ഞതു മുതല്‍ അക്തറിന് രാജസ്ഥാനില്‍ പ്രവേശിക്കുന്നതിനു വിലക്കാണെന്നും അതു ലംഘിച്ചു വന്നാല്‍ തെരുവിലിട്ട് പരസ്യമായി തല്ലുമെന്നും കര്‍നി സേന തലവന്‍ മഹിപാല്‍ സിങ് മക്രാന പറഞ്ഞു. രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തവരാണ് രാജപുത്തുകളും രാജവാഡകളും. ആ ചരിത്രത്തെയാണ് അക്തര്‍ കളിയാക്കുന്നതെന്ന് മക്രാന ചൂണ്ടിക്കാട്ടി. 

മര്യാദയോടെയുള്ള ഒരു പെരുമാറ്റം അക്തര്‍ അര്‍ഹിക്കുന്നില്ല. ഇനിയദ്ദേഹത്തെ സംസ്ഥാനത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് മക്രാന പറഞ്ഞു.

തനിക്കെതിരായ ഭീഷണിയോട് സിനിമാലോകം പ്രതികരിക്കട്ടെയെന്ന് ജാവേദ് അക്തര്‍ പറഞ്ഞു. ഭീകരതയെ തുടച്ചുമാറ്റുമെന്ന് വീമ്പിളക്കുന്നവര്‍ക്ക് ഒരു സിനിമ റിലീസ് ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കാന്‍കൂടി കഴിയുന്നില്ലെന്ന് അക്തര്‍ വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com