മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും പദ്മാവതിക്ക് നിരോധനം

വിവാദങ്ങള്‍ അവസാനിക്കുന്നത് വരെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി
മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും പദ്മാവതിക്ക് നിരോധനം

അഹമ്മദാബാദ്: മധ്യപ്രദേശിന് പിന്നാല ഗുജറാത്തിലും പദ്മാവതിയെ നിരോധിച്ച് ബിജെപി സര്‍ക്കാര്‍. വിവാദങ്ങള്‍ അവസാനിക്കുന്നത് വരെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.

ജനവികാരം വ്രണപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ അത് മനസ്സിലാക്കുന്നു. സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാനും ജനവികാരം മാനിക്കാനും വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്നും രൂപാണി പറഞ്ഞു. 
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടിയാണ് ക്രമസമാധാനപാലനം ഇത്രയധികം പ്രധാനപ്പെട്ടതാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശാണ് പദ്മാവതിയുടെ പ്രദര്‍ശനം ആദ്യം നിരോധിച്ചത്. സെന്‍സര്‍ബോര്‍ഡ് എന്തു തീരുമാനമെടുക്കുന്നു എന്നറിഞ്ഞിട്ട് ചിത്രം പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് ഹരിയാന മുഖ്യമന്ത്രി എം.എല്‍ ഖട്ടറും പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com