ലോകത്തെ വിറപ്പിക്കാന്‍ പോകുന്ന ഡൈനോസറിനെ കാണാം; ഇപ്പോള്‍ ക്യൂട്ടാണ്, സിനിമയില്‍ ഞെട്ടിക്കും

ക്യൂട്ട് ഡൈനോസറിനൊപ്പമുള്ള ക്രിസ് പ്രാട്ടിന്റെ വീഡിയോയാണ് ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്
ലോകത്തെ വിറപ്പിക്കാന്‍ പോകുന്ന ഡൈനോസറിനെ കാണാം; ഇപ്പോള്‍ ക്യൂട്ടാണ്, സിനിമയില്‍ ഞെട്ടിക്കും

സിനിമാ പ്രേമികളുടെ നെഞ്ചിടിപ്പ് കൂട്ടിയ ജുറാസിക് പാര്‍ക്ക് സീരിസിലെ നാലാം പതിപ്പും, ത്രിലോഗിയിലെ ഒന്നാമത്തേതുമായിരുന്നു 2015ല്‍ നമുക്ക് മുന്നിലേക്കെത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം ത്രിലോഗിയിലെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. 

അക്ഷമയോടെ കാത്തിരിക്കുന്ന സിനിമാ പ്രേമികള്‍ക്ക് മുന്നിലേക്ക് കഴിഞ്ഞ ദിവസം ജുറാസിക് വേള്‍ഡ്; ദി ഫോളന്‍ കിങ്ഡത്തിലെ ഒരു വീഡിയോ ക്ലിപ് സംവിധായകന്‍ പുറത്തുവിട്ടു. ക്യൂട്ട് ഡൈനോസറിനൊപ്പമുള്ള ക്രിസ് പ്രാട്ടിന്റെ വീഡിയോയാണ് ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ആ ക്യൂട്ട് ഡൈനോസര്‍ എല്ലാവരേയും വെള്ളംകുടിപ്പിക്കുമെന്ന് ഉറപ്പ. 

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ഫസ്റ്റ് പോസ്റ്ററും പുറത്തുവന്നിരുന്നു. ലൈഫ് ഫൈന്‍ഡ്‌സ് എ വേ എന്ന ടാഗ് ലൈനോടെയായിരുന്നു ഫസ്റ്റ് പോസ്റ്റര്‍ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com