ഓരോ നായകനിലും ഒരു വില്ലനുണ്ട്, ഓരോ വില്ലനിലും ഒരു നായകനും: മോഹന്‍ലാലിന്റെ വില്ലന്‍ നാളെ തിയേറ്ററുകളിലേക്ക്

പ്രതിനായക സ്പര്‍ശമുള്ള മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ വില്ലനില്‍ അവതരിപ്പിക്കുന്നത്.
ഓരോ നായകനിലും ഒരു വില്ലനുണ്ട്, ഓരോ വില്ലനിലും ഒരു നായകനും: മോഹന്‍ലാലിന്റെ വില്ലന്‍ നാളെ തിയേറ്ററുകളിലേക്ക്

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം വില്ലന്‍ നാളെ തിയേറ്ററുകളിലെത്തും. പ്രതിനായക സ്പര്‍ശമുള്ള മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ വില്ലനില്‍ അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചിത്രം നാളെ തിയേറ്ററുകളിലെത്തുകയാണ്.

വില്ലന്‍ നാളെ തിയേറ്ററുകളിലെത്തുമെന്ന് കാണിച്ച് മോഹന്‍ലാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് അപ്ലോഡ് ചെയ്ത പോസ്റ്റിന് ഇതിനോടകം ആയിരത്തിലധികം ലൈക്കുകളും ഷെയറുകളുമാണ് കിട്ടിയത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ എത്തുന്ന മോഹന്‍ലാലിനെ പ്രേഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. 

ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാരിയറും മോഹന്‍ലാലും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ തമിഴ് നടന്‍ വിശാല്‍ ആണ് മറ്റൊരു താരം. കൂടാതെ ഹന്‍സിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വില്ലന്റെ ടീസറിനു തന്നെ വമ്പിച്ച സ്വീകാര്യത ലഭിച്ചതിനാല്‍ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് അണിയറ പ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com