'ദേശീയ ഗാനം പാടി ദിവസം ആരംഭിക്കാന്‍ നിങ്ങള്‍ സ്‌കൂളില്‍ അല്ല'; തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനെതിരേ വിദ്യ ബാലന്‍

സിനിമ തുടങ്ങുന്നതിന് മുന്‍പ് തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ല
'ദേശീയ ഗാനം പാടി ദിവസം ആരംഭിക്കാന്‍ നിങ്ങള്‍ സ്‌കൂളില്‍ അല്ല'; തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനെതിരേ വിദ്യ ബാലന്‍

മുംബൈ: സിനിമ തുടങ്ങുന്നതിന് മുന്‍പ് തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്ന് ബോളിവുഡ് നായിക വിദ്യ ബാലന്‍. ദേശീയ ഗാനം പാടി ദിവസം ആരംഭിക്കാന്‍ നിങ്ങള്‍ സ്‌കൂളില്‍ അല്ല. രാജ്യസ്‌നേഹം അടിച്ചേല്‍പ്പിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. സിനിമ തീയെറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുന്നതിനെക്കുറിച്ച് നിരവധി താരങ്ങളാണ് ഇതിനോടകം പ്രതികരിച്ചത്. 

ദേശീയ ഗാനം കേള്‍പ്പിക്കേണ്ടതില്ലെന്നാണ് വിദ്യയുടെ വ്യക്തിപരമായ അഭിപ്രായം. രാജ്യത്തെ താന്‍ സ്‌നേഹിക്കുന്നുണ്ട്, രാജ്യത്തിന് വേണ്ടി ഏതറ്റം വരെ പോകാനും തയാറാണ്. എന്നാല്‍ ഇത് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. ദേശീയ ഗാനം എവിടെക്കേട്ടാലും എഴുന്നേറ്റു നില്‍ക്കുമെന്നും താരം വ്യക്തമാക്കി. 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനിലെ ബോര്‍ഡ് മെംബറാണ് വിദ്യാ ബാലന്‍. തീയറ്ററുകളിലെ ദേശീയ ഗാനത്തിന് എഴുന്നേറ്റു നിന്നുകൊണ്ടല്ല രാജ്യസ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിഷയത്തെക്കുറിച്ച് നിരവധി പേര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com