മെര്‍സല്‍ വെറും മസാലപ്പടം; ചിത്രത്തില്‍ വൈദ്യശാസ്ത്ര രംഗത്തെ മാത്രം കുറ്റപ്പെടുത്തുന്നത് അനീതിയാണെന്ന് ശ്രീനിവാസ്‌

എല്ലാ തൊഴില്‍ മേഖകളിലും അഴിമതി സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന സമയത്ത് വൈദ്യശാസ്ത്രത്തെ മാത്രം കുറ്റപ്പെടുത്തുന്നതിനേയും അദ്ദേഹം എതിര്‍ക്കുന്നുണ്ട്
മെര്‍സല്‍ വെറും മസാലപ്പടം; ചിത്രത്തില്‍ വൈദ്യശാസ്ത്ര രംഗത്തെ മാത്രം കുറ്റപ്പെടുത്തുന്നത് അനീതിയാണെന്ന് ശ്രീനിവാസ്‌

വിവാദങ്ങള്‍ക്കിടയില്‍ വന്‍ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ് വിജയ് ചിത്രമായ മെര്‍സല്‍. ചിത്രത്തേയും വിജയിനേയും പുകഴ്ത്തിക്കൊണ്ട് സിനിമ രംഗത്തെ പ്രമുഖര്‍ ഇതിനോടകം രംഗത്ത് വന്നു. ബിജെപിയുടെ ആക്രമണത്തെ ചെറുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ ഗായകന്‍ ശ്രീനിവാസിന്റെ അഭിപ്രായം ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. വെറും മസാലപ്പടമാണ് മെര്‍സലെന്ന് വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. 

മനുഷ്യരുടെ യുക്തിയെ പടിക്ക് പുറത്തുനിര്‍ത്തുന്ന വെറും മസാലപടം മാത്രമാണ് ഇതെന്ന് ചിത്രത്തെ വിലയിരുത്തിക്കൊണ്ട് ശ്രീനിവാസ്‌ ഫേയ്‌സ്ബുക് പോസ്റ്റില്‍ പറഞ്ഞു. എല്ലാ തൊഴില്‍ മേഖകളിലും അഴിമതി സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന സമയത്ത് വൈദ്യശാസ്ത്രത്തെ മാത്രം കുറ്റപ്പെടുത്തുന്നതിനേയും അദ്ദേഹം എതിര്‍ക്കുന്നുണ്ട്. ഒരു തൊഴില്‍ മേഖലയെ കുറ്റപ്പെടുത്തിയത് അനീതിയാണെന്നാണ് ശ്രീനിവാസിന്റെ
അഭിപ്രായം.

അദ്ദേഹത്തിന്റെ മകള്‍ ശരണ്യ ചിത്രത്തില്‍ ഗാനം അലപിച്ചിട്ടുണ്ട്. തന്റെ മകളുടെ പാട്ട് ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com