ഹിറ്റുകള്‍ ഇനിയും ആവര്‍ത്തിക്കും: 25 വര്‍ഷങ്ങള്‍ക്ക് ശേഷം മാധുരിയും സഞ്ജയ് ദത്തും ഒന്നിക്കുന്നു

ഹിറ്റുകള്‍ ഇനിയും ആവര്‍ത്തിക്കും: 25 വര്‍ഷങ്ങള്‍ക്ക് ശേഷം മാധുരിയും സഞ്ജയ് ദത്തും ഒന്നിക്കുന്നു

നിരവധി ചിത്രങ്ങളാണ് ഇരുവരുടെയും അഭിനയത്തിലൂടെ സൂപ്പര്‍ഹിറ്റായത്.

രു കാലത്ത് ബോളിവുഡിന്റെ പ്രിയ താരജോഡികളായിരുന്നു മാധുരി ദീക്ഷിതും സഞ്ജയ് ദത്തും. നിരവധി ചിത്രങ്ങളാണ് ഇരുവരുടെയും അഭിനയത്തിലൂടെ സൂപ്പര്‍ഹിറ്റായത്. ഇപ്പോഴിതാ, 25 വര്‍ഷങ്ങള്‍ക്ക് ശേഷം കരണ്‍ ജോഹറിന്റെ 'കളങ്ക്' എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുകയാണ്. 

കരണ്‍ ജോഹര്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ചരിത്രകഥയെ മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 

അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്. കളങ്ക് എന്ന സിനിമ വളരെ അഭിമാനത്തോടും ആകാംഷയോടും കൂടിയാണ് പ്രഖ്യാപിക്കുന്നതെന്ന് കരണ്‍ ട്വിറ്ററില്‍ കുറിച്ചു. 2019 ഏപ്രില്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

'സഞ്ജയ് ദത്ത്: ദ ക്രേസി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബോളിവുഡ്‌സ് ബാഡ് ബോയ്' എന്ന പുസ്തകത്തില്‍ സഞ്ജയ്മാധുരി പ്രണയത്തെക്കുറിച്ച് പ്രമുഖ പത്രപ്രവര്‍ത്തകന്‍ യാസെര്‍ ഉസ്മാന്‍ എഴുതിയത് വന്‍ വിവാദമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com